Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് ഐ.എം.സി.സി...

കുവൈത്ത് ഐ.എം.സി.സി തയ്യൽ മെഷീൻ വിതരണം

text_fields
bookmark_border
കുവൈത്ത് ഐ.എം.സി.സി തയ്യൽ മെഷീൻ വിതരണം
cancel
camera_alt

കു​വൈ​ത്ത് ഐ.​എം.​സി.​സി ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: ഐ.​എം.​സി.​സി കു​വൈ​ത്ത് വ​ർ​ഷം​തോ​റും ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ന​ട​ത്തി​വ​രു​ന്ന റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ർ​ഹ​ത​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് സ്വ​യം തൊ​ഴി​ൽ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​ത്ത​രം റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഐ.​എം.​സി.​സി തു​ട​ർ​ന്നു​വ​രു​ന്നു. നേ​താ​ക്ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ, ഹ​മീ​ദ് മ​ധൂ​ർ, ഷ​രീ​ഫ് താ​മ​ര​ശ്ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി. സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഈ ​വ​ർ​ഷം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ ട്രേ​ഡ് യൂ​നി​യ​ന്‍, സോ​ഷ്യ​ല്‍, ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ റാ​ഷി​ദ്‌ ഖാ​ൻ, യാ​സി​ർ ഖാ​ൻ, ‘റ്റൂ-​റൊ​ട്ടി ബാ​ങ്ക്’ ചാ​രി​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക ഷാ​ഹി​സ്ത പാ​ർ​വീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ​താ​യി കു​വൈ​ത്ത് ഐ.​എം.​സി.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitKuwait IMCCSewing Machine Supply
News Summary - Kuwait IMCC Sewing Machine Supply
Next Story