Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഫ്രയിൽ വീട്ടിൽ മദ്യ നിർമ്മാണം; നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളുമടക്കം ഏഴുപേർ പിടിയിൽ

text_fields
bookmark_border
വഫ്രയിൽ വീട്ടിൽ മദ്യ നിർമ്മാണം; നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളുമടക്കം ഏഴുപേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: വഫ്ര റെസിഡൻഷ്യൽ ഏരിയയിൽ വീടിനുള്ളിൽ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു. 820 കുപ്പികളിലും 110 ബാരലുകളിലുമായി മദ്യം പിടിച്ചെടുത്തു.

വഫ്ര റെസിഡൻഷ്യൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാർക്കിംഗ് സഥലത്തുവെച്ച് തെറ്റായി വാഹനം ഓടിച്ച ഒരു ഡ്രൈവറെ വഫ്ര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോൾ സംഘം തടഞ്ഞതോടെയാണ് സംഭവം പുറത്തായത്. വാഹനത്തിനുള്ളിൽ മദ്യം നിറച്ച കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ, ആ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ശേഖരിച്ച മദ്യമാണ് അവയിലുള്ളതെന്ന് ഡ്രൈവർ സമ്മതിച്ചു. തുടർന്ന് സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

മദ്യത്തിന് പുറമെ, അത് വിതരണം ചെയ്യാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Illicit Alcohol Bust
Next Story