എൻ.ബി.ടി.സി ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എൻ.ബി.ടി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹിൽട്ടൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജയിനും വ്യവസായ മേഖലയിലെയും സാമൂഹിക രംഗത്തെയും പ്രമുഖരും സംബന്ധിച്ചു. എൻ.ബി.ടിസി ചെയർമാൻ മുഹമ്മദ് അൽ ബത്തയും മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാമും ആതിഥേയത്വം വഹിച്ചു. റമദാനിലെ പുണ്യവും വിശുദ്ധിയും ഏവർക്കും ലഭിക്കെട്ടയെന്ന് മുഹമ്മദ് അൽ ബത്ത ആശംസിച്ചു. പരസ്പര സഹവർത്തിത്വവും സാഹോദര്യവും വളരുവാൻ ഇതുപോലുള്ള സംഗമങ്ങൾ സഹായിക്കുമെന്ന് കെ.ജി. എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
