കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പഠന-പരിശീലന സംഗമം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന ‘ലൈഫ് ആൻഡ് ബിയോണ്ട് – പ്രായോഗിക പഠന–പരിശീലന സംഗമം’ ഇന്ന്. ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ ഫർവാനിയ മെഡെക്സ് ഹോസ്പിറ്റലിലാണ് പരിപാടി. ഐ.പി.സി കുവൈത്ത് സി.ഇ.ഒ ഖുതയ്‌ബ അൽ സുവൈദ് ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഹെഡ് അയ്യൂബ് കച്ചേരി, മെഡെക്സ് ഹോസ്പിറ്റൽ ഗ്രൂപ്പ് സി.ഇ.ഒ. ശറഫുദ്ദീൻ കണ്ണേത്ത്, റാഫി നന്തി എന്നിവരും പങ്കെടുക്കും.
ആരോഗ്യബോധം, പ്രഥമ ശുശ്രൂഷയും സി.പി.ആർ പരിശീലനവും, സാമ്പത്തിക ആസൂത്രണവും സമ്പാദ്യവും, ചിട്ടയോടുകൂടിയ പ്രവാസജീവിതം, വ്യക്തിത്വ–സാമൂഹിക വികസനം, അംഗങ്ങളുടെ ചർച്ചയും മാർഗനിർദേശവും, ആത്മീയ വളർച്ച തുടങ്ങിയവ ഉൾകൊള്ളുന്നതാണ് പരിപാടി. ഉച്ചക്കു രണ്ടു മുതൽ മൂന്നു വരെ മെഡിക്കൽ ഡാറ്റ സ്ക്രീനിംഗും ഹെൽത്ത് പ്രൊഫൈൽ പരിശോധനയും നടക്കും. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, ഉയരം, ഭാരം, ബി.എം.ഐ തുടങ്ങിയ അടിസ്ഥാന ആരോഗ്യവിവരങ്ങൾ പരിശോധിച്ച് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രവാസികളുടെ സാമ്പത്തിക ആസൂത്രണവും അർത്ഥവത്തായ സമ്പാദ്യവും സംബന്ധിച്ച സെഷൻ ഗ്രാൻഡ് ഹൈപ്പർ ചീഫ് കൊമേഴ്സ്യൽ ആൻഡ് ഓപ്പറേഷൻസ് ഓഫീസർ ബി.സി.ശരീഫ് നയിക്കും. പ്രവാസജീവിതത്തിലെ അച്ചടക്കം, വ്യക്തിത്വ–സംഘടനാ വികസനം തുടങ്ങിയ വിഷയങ്ങളിൽ മാനേജ്മെന്റ് കൺസൾട്ടന്റ് ഖലീൽ അടൂർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്- 66657387,96652669,66980663.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

