ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ 250 വർഷങ്ങൾ; ചരിത്രവഴികൾ അടയാളപ്പെടുത്തി പ്രദർശനം
text_fieldsപ്രദർശനം ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെ സുപ്രധാന സാംസ്കാരിക അടയാളപ്പെടുത്തലുകളുമായി പ്രത്യേക പ്രദർശനത്തിന് തുടക്കം. 'റിഹ്ല-ഇ-ദോസ്തി' എന്ന തലക്കെട്ടിലുള്ള പ്രദർശനത്തിന് കുവൈത്ത് നാഷനൽ ലൈബ്രറിയിൽ തുടക്കമായി.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രദർശനം. കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സഹകരണത്തെയും അനുസ്മരിക്കുന്ന വിവിധ അടയാളപ്പെടുത്തലുകൾ പ്രദർശനത്തിലുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ രേഖകൾ, ഭരണനേതൃത്വത്തിന്റെ കൂടികാഴ്ചകളുടെ ചിത്രങ്ങൾ, എന്നിവ പ്രദർശനം ഒരുക്കിയിട്ടുണ്ട്. അപൂർവ കൈയെഴുത്തുപ്രതികൾ, വ്യക്തിഗത കത്തുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, ഇന്ത്യയിലെ തുറമുഖങ്ങളിലെ വ്യാപാരത്തെക്കുറിച്ചുള്ള രേഖകളും അറബിയിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും അച്ചടിച്ച പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും സന്ദർശകർക്ക് പ്രദർശനത്തിൽ കാണാം. വിവിധ സാംസ്കാരിക പരിപാടികളും പാനൽ ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 24 വരെ നീളുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദര്ശന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ മാത്രമാകും സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

