ജനം സഹകരിച്ചില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തും -ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച നടപടികളോട് ജനം സഹകരിക്കുന്നില്ലെങ്കിൽ കർഫ്യൂ ഉൾപ്പെടെ ശക്തമായ നടപടികൾക്ക് മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നത് അടക്കമുള്ള നിർദേശങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെങ്കിൽ രാജ്യ വ്യാപക കർഫ്യൂ ഏർപ്പെടുത്തുകയോ നിയമം അനുസരിക്കാത്ത വിദേശികളെ നാടുകടത്തുകയോ ചെയ്യേണ്ടിവരും.
മന്ത്രാലയത്തിെൻറ നിർദേശങ്ങൾ അനുസരിക്കാത്തത് കാരണം രാജ്യത്തെ ആരോഗ്യ സംവിധാനം തകരാൻ അനുവദിക്കില്ല. സ്വദേശികളും വിദേശികളും സർക്കാർ നിർദേശങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെങ്കിൽ ഉറപ്പായും പിന്നീടുള്ള പ്രതികരണം മറ്റൊരു രീതിയിലായിരിക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
