Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ...

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ വേ​ദ​നാ​പൂ​ർ​ണ ജീ​വി​തം ഉ​യ​ർ​ത്തി​ക്കാ​ട്ടി കു​വൈ​ത്ത്

text_fields
bookmark_border
ആ​ഗോ​ള അ​ഭ​യാ​ർ​ഥി ഫോ​റ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്
cancel
camera_alt

ആ​ഗോ​ള അ​ഭ​യാ​ർ​ഥി ഫോ​റ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ വേ​ദ​നാ​ജ​ന​ക​മാ​യ യാ​ഥാ​ർ​ഥ്യ​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടി ജ​നീ​വ​യി​ൽ ന​ട​ന്ന ആ​ഗോ​ള അ​ഭ​യാ​ർ​ഥി ഫോ​റ​ത്തി​ൽ കു​വൈ​ത്ത്. ഫ​ല​സ്തീ​നി​ലെ നി​ർ​ബ​ന്ധി​ത കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​യും അ​ക്ര​മ​ത്തെ​യും കു​റി​ച്ച് സം​സാ​രി​ച്ച വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വെ​ടി​നി​ർ​ത്ത​ലി​നും സ​ഹാ​യം എ​ത്തി​ക്കാ​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ളെ​യും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

പൂ​ർ​ണ അ​വ​കാ​ശ​ങ്ങ​ളോ​ടെ സ്വ​ത​ന്ത്ര രാ​ഷ്ട്രം നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ൽ കു​വൈ​ത്തി​ന്‍റെ ഉ​റ​ച്ച പി​ന്തു​ണ ശൈ​ഖ് സ​ലിം പു​തു​ക്കി. വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തും അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെട്ട​തി​നെ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

രാ​ഷ്ട്രീ​യ​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ല​സ്തീ​നി​ക​ളു​ടെ മാ​നു​ഷി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് ശൈ​ഖ് സ​ലിം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി യു.​എ​ൻ.​എ​സ്.‌​സി​യു​ടെ ക​ഴി​വു​ക​ൾ സ​മാ​ഹ​രി​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും യു.​എ​ന്നി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ശൈ​ഖ് സ​ലിം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഭ​യാ​ർ​ഥി​ക​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ യു.​എ​ൻ.​എ​ച്ച്‌.​സി.​ആ​റി​ന്‍റെ പ​ങ്കി​നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

യു.​എ​ൻ.​എ​ച്ച്‌.​സി.​ആ​റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestinianIsrael Palestine ConflictkuwaitGlobal Refugee Forum
News Summary - Kuwait highlights the painful life of the Palestinian people
Next Story