സ്വദേശികൾക്കിടയിൽ വന്ധ്യത കൂടുന്നതായി മന്ത്രി ഹർബി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികൾക്കിടയിൽ വന്ധ്യത കൂടിവരുന്നതായി ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി. പ്രസവ ആശുപത്രിയിൽ പുതുതായി നിർമിച്ച മൈക്കോബയോളജി യൂനിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്തരം രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഇവർക്ക് വിദേശ ചികിത്സ ലഭ്യമാക്കാൻ മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, സന്ദർശക വിസയിലെത്തുന്ന വിദേശികൾക്കായിരിക്കും ആദ്യഘട്ടത്തിൽ മെഡിക്കൽ സേവന ഫീസ് വർധന ഏർപ്പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. തൊഴിൽ- ആശ്രിത വിസകളിൽ കഴിയുന്നവർക്ക് പിന്നീടായിരിക്കും ഫീസ് വർധനയേർപ്പെടുത്തുക. നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ ലേബർ ആശുപത്രി 2021ഓടെ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
