സെവൻത് ഹോൾ ഗുഹയിൽ വലിയ പതാക ഉയർത്തിയ രാജ്യത്തിന് ഗിന്നസ് റെക്കോഡ്
text_fieldsമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഒരുക്കിയ കുവൈത്ത് ദേശീയ പതാക
കുവൈത്ത് സിറ്റി: ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ വലിയ പതാക ഉയർത്തിയ രാജ്യത്തിന് ഗിന്നസ് റെക്കോഡ്. 2,773 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പതാക. 16 അംഗ സംഘം ആറ് മാസമെടുത്താണ് പതാക രൂപപ്പെടുത്തിയത്.
രാജ്യത്തിന്റെയും ദേശീയ ദിനങ്ങളുടെയും പേര് അനശ്വരമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ ലോക റെക്കോഡിന് ശ്രമം നടത്തിയതെന്ന് കെ. ഫ്ലാഗ് ടീം മേധാവി ഫുആദ് കബസാർദ് പറഞ്ഞു. കുവൈത്തിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായാണ് ഗുഹക്കുള്ളിൽ പതാക ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

