അനധികൃത പണപ്പിരിവുകൾക്ക് കർശന നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തുന്ന അനധികൃത പണപ്പിരിവുകൾ തടയാൻ കർശന നടപടികൾ സ്വീകരിച്ച് അധികൃതര്‍. ബാങ്ക് പേയ്മെന്റ് ലിങ്കുകൾ വഴിയും സോഷ്യല്‍ മീഡിയ വഴിയും സംഭാവനകൾ സ്വീകരിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയത്.സ്ഥാപനങ്ങള്‍ വഴിയും വ്യക്തിഗത പിരിവുകള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ടാകും.
നേരത്തേ തന്നെ ചാരിറ്റി സംഘടനകള്‍ക്ക് ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം വിവിധ ഓണ്‍ലൈന്‍ ബാങ്ക് പേമെന്റ് സേവനങ്ങള്‍ പണം അയക്കുന്നതും കൈമാറുന്നതും നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. അടുത്തിടെ ഇത്തരം ശ്രമങ്ങൾ നടത്തിയ ചിലർ പൊലീസിന്റെ പിടിയിലായതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

