സൗദി അറേബ്യയുടെ സേവനങ്ങളെ പ്രശംസിച്ചു കുവൈത്ത് ഹജ്ജ് മിഷൻ
text_fieldsകുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറിയും ഹജ്ജ് മിഷൻ മേധാവിയുമായ ഡോ.എഞ്ചിനീയർ സുലൈമാൻ അൽ സുവൈലം സഹപ്രവർത്തകർകൊപ്പം
കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജ് സീസണിന്റെയും സൗദി അറേബ്യയുടെ സേവനങ്ങളുടെയും വിജയത്തെ കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറിയും ഹജ്ജ് മിഷൻ മേധാവിയുമായ ഡോ.എഞ്ചിനീയർ സുലൈമാൻ അൽ സുവൈലം പ്രശംസിച്ചു. പുണ്യസ്ഥലങ്ങളിലെ സുരക്ഷ, സേവനം, സംഘടനാ സംയോജനം എന്നിവ സൗദി അറേബ്യ തീർത്ഥാടകരെ സേവിക്കുന്നതിൽ നടത്തിയ മികച്ച ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
കുവൈത്ത് തീർത്ഥാടകരെ സേവിക്കുന്നതിനും തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിനും സഹായിച്ചതിന് എല്ലാ സൗദി സ്ഥാപനങ്ങൾക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു. തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും ഉയർന്ന തലത്തിലുള്ള സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ പ്രതിബദ്ധതക്ക് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും അദ്ദേഹം ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

