ബലിപെരുന്നാള്‍: വാണിജ്യകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കി
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാള്‍ അവധിയോടനുബന്ധിച്ച് വാണിജ്യ സമുച്ചയങ്ങള്‍, ആരാധ നാലയങ്ങള്‍, ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ സുരക്ഷ ശക്ത മാക്കി. പൂർണ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ പദ്ധതികളും നിർദേശങ്ങളും ആഭ്യന്തരമ ന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ നവാഫ് അസ്സബാഹ് സുരക്ഷ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
കൂടുതല്‍ സുരക്ഷ ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോഡുകളിൽ തിരക്ക് കുറക്കാനാവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ജനറൽ ട്രാഫിക് വകുപ്പിന് നിർദേശം നൽകി. അനിഷ്ട സംഭവങ്ങൾ അപ്പപ്പോൾ അറിയാനും നടപടികൾ കൈക്കൊള്ളാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷ ഭാഗമായി കുട്ടികൾ ഫോം സ്േപ്ര ഉപയോഗിക്കുന്നതും തോക്കുകൾ കൈകാര്യം ചെയ്യുന്നതും നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ടെന്ന് അധികൃതർ ഒാർമിപ്പിച്ചു.
പ്രായമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വിദേശികളോടും സ്വദേശികളോടും മാന്യമായി പെരുമാറണമെന്നും ഉദ്യോഗസ്ഥരെ ശൈഖ് ഫൈസൽ നവാഫ് ഒാർമിപ്പിച്ചു. ഇതുവരെ നടത്തിയ സുരക്ഷാ ക്രമീകരണൾ യോഗം അവലോകനം ചെയ്തു. അതിർത്തി പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും. ഹജ്ജ് തീർഥാടനം കഴിഞ്ഞു രാജ്യത്തിലേക്കെത്തുന്നവരെ സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
