പട്ടിണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് എട്ടാമത്
text_fieldsകുവൈത്ത് സിറ്റി: ലോകത്ത് പട്ടിണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് എട്ടാമ ത്. അറബ് തലത്തിൽ കുവൈത്താണ് ഒന്നാമത്.
വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷ്യ ഗവേഷണ സ്ഥാപനം തയാറാക്കിയ 15 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഉൾപ്പെട്ടത്.
കുട്ടികൾക്കിടയിലെ പോഷകാഹാര കുറവ്, അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മരണ നിരക്ക് എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പട്ടിക തയാറാക്കിയത്. ക്രമപ്രകാരം ബെലറൂസ്, ബോസ്നിയ–ഹെർസഗോവിന, ചിലി, കോസ്റ്ററീക, ക്രൊയേഷ്യ, ക്യൂബ, എസ്തോണിയ, കുവൈത്ത്, ലാത്വിയ, ലിേത്വനിയ, മോണ്ടിനെഗ്രോ, റുമാനിയ, തുർക്കി, യുക്രൈൻ, ഉറുഗ്വായ് എന്നീ രാജ്യങ്ങളാണ് ലോകത്ത് പട്ടിണി ഏറ്റവും കുറവുള്ള രാജ്യങ്ങൾ.
അറബ് തലത്തിൽ കുവൈത്തിന് പിന്നിൽ തുനീഷ്യയാണ് രണ്ടാം സ്ഥാനത്ത്. ലോകതലത്തിൽ ഇക്കാര്യത്തിൽ തുനീഷ്യക്ക് 28ാം സ്ഥാനമാണുള്ളത്. സൗദിയാണ് അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത്.
ലോകതലത്തിൽ സൗദിയുടെ സ്ഥാനം 31 ആണ്. അൽജീരിയ, മൊറോക്കോ, ഒമാൻ, ജോർഡൻ, ഈജിപ്ത്, ഇറാഖ്, എന്നീ രാജ്യങ്ങളാണ് അറബ് മേഖലയിൽ താരതമ്യേന പട്ടിണി കുറഞ്ഞ മറ്റു രാജ്യങ്ങൾ. മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കുട്ടികളിൽ പോഷകാഹാരക്കുറവും പട്ടിണിയും കൂടുതൽ. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഛാദ് എന്നിവ പട്ടിണി രാജ്യങ്ങളാണ്. യമൻ, മൊഗാദിശു, സാംബിയ എന്നീ രാജ്യങ്ങളാണ് ഈ വിഷയത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. കുവൈത്തിൽ 2.5 ശതമാനത്തിലും കുറവാണ് ഭക്ഷ്യക്കമ്മി രേഖപ്പെടുത്തിയത്. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കിടയിലെ പോഷകാഹാരത്തിെൻറ കുറവ് കുവൈത്തിൽ 3.1 ശതമാനമാണ്. ഈ പ്രായത്തിൽ മരിക്കുന്ന കുട്ടികളുടെ എണ്ണം കുവൈത്തിൽ 0.8 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
