അമേരിക്കൻ സൈനിക കേന്ദ്രത്തിൽ 77 പേർക്ക് അണുബാധ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിൽ 77 പേർക്ക് അണുബാധയുണ്ടായതായി റിപ്പോർട്ട്.
ബൂഹ്റിങ്, അരിഫ്ജാൻ ക്യാമ്പുകളിൽ അണുബാധ പടർന്നതായി ആർമി ടൈംസ് ഡോട്ട്കോം ആണ് റിപ്പോർട്ട് ചെയതത്. 77 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണെങ്കിലും ഏഴുപേർക്ക് മാത്രമേ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ എന്ന് യു.എസ് ആർമി ഡെപ്യൂട്ടി ചീഫ് കവാനോ ബ്രീസിൽ പറഞ്ഞു. വൈറസ് പടരാതിരിക്കാൻ ക്യാമ്പിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അരിഫ്ജാൻ ക്യാമ്പിലെ 75 പേർക്കും ബൂഹ്റിങ് ക്യാമ്പിലെ രണ്ടുപേർക്കുമാണ് അണുബാധയുണ്ടായത്. ഛർദിയും വയറിളക്കവും വയറുവേദനയും പോലുള്ള ലക്ഷണങ്ങൾ ഇവർക്കുണ്ട്. ക്യാമ്പിെൻറ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് സിറ്റിയിൽനിന്ന് 150 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ക്യാമ്പ്. പട്ടാളക്കാരോട് ക്യാമ്പ് വിട്ട് പുറത്തുപോവരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
