പ​ത്തം​ഗ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്തു

  •   ശ​നി​യാ​ഴ്​​ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വ​നി​ത​യ​ട​ക്കം 73 പേ​ർ​ മ​ത്സ​രി​ച്ചു

12:59 PM
14/05/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ​ത്തം​ഗ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വോ​െ​ട്ട​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. 102 പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ശ​നി​യാ​ഴ്​​ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വ​നി​ത​യ​ട​ക്കം 73 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്. സ്വ​ത​ന്ത്ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സു​ഗ​മ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​തെ​ന്ന്​ ​ഇ​ല​ക്​​ട​റ​ൽ ക​മ്മി​​റ്റി ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി​സ്​ ഇ​സ്സാം അ​ൽ സ​ദ്ദാ​നി പ​റ​ഞ്ഞു. ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ ​17997 വോ​ട്ടി​ൽ 2099 നേ​ടി ഹ​സ്സ​ൻ ക​മാ​ൽ​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ജ​യി​ക​ളും നേ​ടി​യ വോ​ട്ടും ചു​വ​ടെ (ബ്രാ​ക്ക​റ്റി​ൽ മ​ണ്ഡ​ല​ത്തി​ലെ ആ​കെ പോ​ൾ ചെ​യ്​​ത വോ​ട്ട്). ര​ണ്ടാം മ​ണ്ഡ​ലം: അ​ബ്​​ദു​ല്ല അ​ൽ മ​ഹ്​​രി 3550 (24537) മൂ​ന്ന്​: അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ മി​ജ​ൽ 1985 (30651), നാ​ല്​: ഹ​മ​ദ്​ അ​ൽ മി​ദ്​​ലി​ജ്​ 4108 (75560), അ​ഞ്ച്​: അ​ബ്​​ദു​ല്ല അ​ൽ റൂ​മി 5336 (36722), ആ​റ്​: ഫു​ഹൈ​ദ്​ അ​ൽ റ​ഷീ​ദി 7329 (50247), ഏ​ഴ്​: മു​ഹ​മ്മ​ദ്​ അ​ൽ മു​തൈ​രി 8480 (58479), എ​ട്ട്​: അ​ഹ്​​മ​ദ്​ അ​ൽ ഇ​ൻ​സി 8109 (77614), ഒ​മ്പ​ത്​: അ​ലി അ​ൽ അ​സ്​​മി 8702 (70277), പ​ത്ത്​: ഹം​ദി അ​ൽ അ​സ്​​മി 10755 (78552). ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ അ​ൽ റ​ഷീ​ദി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ല. 
ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ മ​ന്ത്രി​സ​ഭ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ട്ട്​ ഇ​ട​ക്കാ​ല സ​മി​തി​യെ ഭ​ര​ണ​ചു​മ​ത​ല ഏ​ൽ​പി​ച്ച​ത്. നാ​ലു​ വ​ർ​ഷം കൂ​ടു​േ​മ്പാ​ഴാ​ണ്​ കു​വൈ​ത്തി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. പ​ത്തം​ഗ കൗ​ൺ​സി​ലി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ആ​റു​പേ​രെ മ​ന്ത്രി​സ​ഭ നി​യ​മി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ മൊ​ത്തം 16 പേ​രാ​ണ്​ കൗ​ൺ​സി​ലി​ൽ ഉ​ണ്ടാ​വു​ക. 

Loading...
COMMENTS