അറബ് ജലമന്ത്രിമാരുടെ ഉച്ചകോടിക്ക് നാളെ തുടക്കം
text_fieldsകുവൈത്ത് സിറ്റി: 17ാമത് അറബ് ജലമന്ത്രിമാരുടെ ഉച്ചകോടി ബുധനാഴ്ച കുവൈത്തിൽ ആരംഭിക്കും. മാധ്യമങ്ങളോട് സംസാരിക്കവെ കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബൂഷഹരിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ദിവസം നീളുന്ന ഉച്ചകോടിയിൽ 22 അറബ് രാജ്യങ്ങളിലെ ജല വകുപ്പ് മന്ത്രിമാരാണ് പങ്കെടുക്കുക.
രണ്ടു വർഷത്തിലൊരിക്കൽ ഒാരോ അറബ് രാജ്യത്തുവെച്ചാണ് യോഗം ചേരുക. കുവൈത്ത് മൂന്നാം തവണയാണ് ഉച്ചകോടിക്ക് വേദിയാകുന്നത്.
അറബ് രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ജല ദൗർലഭ്യവും ഭാവിയിൽ ഉണ്ടായേക്കാവുന്ന രൂക്ഷമായ ജലക്ഷാമവും ചർച്ച ചെയ്യുന്ന ഉച്ചകോടി പരിഹാര നടപടികളിൽ ധാരണയിലെത്തും. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറകിെൻറ കാർമികത്വത്തിലും സാന്നിധ്യത്തിലുമാണ് കുവൈത്തിലെ ഉച്ചകോടി ആരംഭിക്കുക. ഇറാഖാണ് കഴിഞ്ഞ അറബ് ജല ഉച്ചകോടിക്ക് വേദിയായിരുന്നത്. ഉച്ചകോടിക്ക് മുന്നോടിയായുള്ള അജണ്ട നിർണയ യോഗം തിങ്കളാഴ്ച കുവൈത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
