കഴിഞ്ഞവർഷം കുവൈത്ത് നാടുകടത്തിയത് 29,000 പേരെ
text_fieldsകുവൈത്ത് സിറ്റി: 2017ൽ കുവൈത്തിൽനിന്ന് നാടുകടത്തിയത് ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നിവർ ഉൾപ്പെടെ 29,000 വിദേശികളെന്ന് റിപ്പോർട്ട്. പ്രതിദിനം ശരാശരി 85 പേർ വീതം. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. ഏകദേശം 9000ത്തിലധികം ഇന്ത്യക്കാർ ഒരുവർഷത്തിനകം നാടുകടത്തപ്പെട്ടു. ഇൗജിപ്തുകാർ, ഫിലിപ്പിനോകൾ, ഇത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ.
അമേരിക്കക്കാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. മദ്യം, മയക്കുമരുന്നു കേസുകളിലകപ്പെട്ടവരാണ് കയറ്റിയയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതര ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. വിവിധ കേസുകളുടെ പേരിൽ 31,000 വിദേശികളെ കഴിഞ്ഞവർഷം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായും ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
240 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെയാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 2017ൽ നാടുകടത്തിയവരുടെ എണ്ണം കൂടുതലാണ്. താമസകാര്യ വകുപ്പിെൻറ കണക്കുപ്രകാരം 19,730 വിദേശികളാണ് 2016ൽ നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കപ്പെട്ടത്. പ്രതിദിനം ശരാശരി 54 പേരെ വീതം തിരിച്ചുവരാൻ സാധിക്കാത്ത വിധം വിരലടയാളം പതിപ്പിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
