നഷ്ടപരിഹാരത്തിന് പകരം : കുവൈത്തിന് ഗ്യാസ് നൽകാൻ ഇറാഖ് ആലോചന
text_fieldsകുവൈത്ത്് സിറ്റി: യുദ്ധനഷ്ടപരിഹാര തുകക്ക് പകരമായി കുവൈത്തിന് ഗ്യാസ് നൽകാൻ ഇറാഖ് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ആവശ്യമായ നിയമ ഭേദഗതി ആവശ്യപ്പെട്ട് ഇറാഖ് പാർലമെൻറിൽ എം.പിമാർ കരട് നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിർദേശം പരിഗണിച്ച ഇറാഖ് സർക്കാർ ഇക്കാര്യം ചർച്ചചെയ്യാൻ പെേട്രാളിയം മന്ത്രി ജബ്ബാർ അൽ ലുഐബിയെ കുവൈത്തിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം ബഗ്ദാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
അതിനിടെ, പണത്തിന് പകരം ഗ്യാസ് ലഭ്യമാക്കാനുള്ള ഇറാഖ് സർക്കാറിെൻറ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സദ്ദാം ഹുസൈെൻറ അധിവേശം വൻ നാശനഷ്ടങ്ങളാണ് കുവൈത്തിലുണ്ടാക്കിയത്. രാജ്യത്തിെൻറ വരുമാന േസ്രാതസ്സുകളായ എണ്ണക്കിണറുകൾ വ്യാപകമായി തീ വെക്കപ്പെടുകയും സർക്കാർ കെട്ടിടങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെടുകയും ചെയ്തു. വിമാനത്താവളം കൈയേറിയ ഇറാഖ് സൈന്യം നിരവധി വിമാനങ്ങളാണ് ബഗ്ദാദിലേക്ക് കടത്തിയത്.
സദ്ദാമിന് ശേഷം വന്ന ഇറാഖ് സർക്കാർ യു.എൻ തീരുമാന പ്രകാരം കുവൈത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ശതകോടി കണക്കിന് തുക ഇറാഖ് കുവൈത്തിന് നൽകുകയുണ്ടായി. നൽകാനുള്ള ബാക്കി തുകയിൽ ഇളവ് നൽകണമെന്ന് ഇറാഖ് പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ കുവൈത്ത് അത് അംഗീകരിച്ചില്ല. ഇതിനിടെയാണ് ഇപ്പോൾ പണത്തിന് പകരം കുവൈത്തിന് ഗ്യാസ് നൽകാൻ ഇറാഖ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
