പ്രളയദുരിതാശ്വാസം: വിവാഹസൽക്കാരം ഒഴിവാക്കി കുവൈത്ത്​ മലയാളി

09:00 AM
14/08/2019
സ​ന്തോ​ഷ് കു​മാ​റും അ​മോ​ദി​നി​യും

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ഹ​സ​ൽ​ക്കാ​രം ഒ​ഴി​വാ​ക്കി ആ ​പ​ണം ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി കു​വൈ​ത്ത്​ മ​ല​യാ​ളി​യു​ടെ മാ​തൃ​ക. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് അ​മ്പാ​ടി​യി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ​യും ശാ​ന്ത​മ്മ​യു​ടെ​യും മ​ക​നാ​യ സ​ന്തോ​ഷ് കു​മാ​റി​​െൻറ​യും ഗൂ​ഡ​ല്ലൂ​ർ തു​റ​പ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ ദേ​വേ​ന്ദ്ര​​െൻറ​യും സ​ത്യ​ഭാ​മ​യു​ടെ​യും മ​ക​ൾ അ​മോ​ദി​നി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ആ​ഗ​സ്​​റ്റ്​ 17നാ​ണ് നി​ശ്ച​യി​ച്ച​ത്.

എ​ന്നാ​ൽ, വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ത്തി സ​ൽ​ക്കാ​രം ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യും ആ ​തു​ക ദു​രി​താ​ശ്വാ​സ​ത്തി​ന് വി​നി​യോ​ഗി​ക്കു​​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​രു​മാ​നം അ​റി​യി​ച്ചും ഇ​തി​ന​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ്ര​യാ​സ​ത്തി​ൽ ക്ഷ​മ പ​റ​ഞ്ഞും സ​ന്തോ​ഷ്​​കു​മാ​ർ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത കു​റി​പ്പി​നെ അ​ഭി​ന​ന്ദി​ച്ച്​ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.​ കു​വൈ​ത്തി​ലെ ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ വ​ൺ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​ണ്​ സ​ന്തോ​ഷ് കു​മാ​ർ.

Loading...
COMMENTS