പൂച്ചകൾക്കിവിടെ വിരുന്നാണ്; പൂത്തുലയെട്ട കാരുണ്യം
text_fieldsകുവൈത്ത് സിറ്റി: ഒാരോ ദിവസവും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കാണു കയും കേൾക്കുകയും വായിക്കുകയും ചെയ്യുന്ന നെഗറ്റിവ് വാർത്തകൾ നിങ്ങൾക്ക് ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ നശിപ്പിക്കുന്നുണ്ടോ? എങ്കിൽ അറിയുക, മനുഷ്യപ്പറ്റിനെക്കുറിച്ചുള്ള പ്രതീക്ഷ അസ്തമിക്കാറായിട്ടില്ല. സഹജീവി സ്നേഹത്തിെൻറയും കാരുണ്യത്തിെൻറയും പര്യായമായ മനുഷ്യർ എത്രയോ നമുക്കു ചുറ്റുമുണ്ട്. മനുഷ്യനുമപ്പുറം ജന്തുക്കളിലേക്കും നീളും ചിലരുടെ കാരുണ്യത്തിെൻറ കരങ്ങൾ. ഇനി പറയാൻ പോവുന്ന കാര്യം അത്ര വലിയ സംഭവമൊന്നുമല്ല. എന്നാൽ, മനം കുളിർപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്. മിർഗബ് റൗണ്ട് എബൗട്ടിന് സമീപമുള്ള വ്യാപാര സമുച്ചയത്തിന് സമീപം എല്ലാ ദിവസവും കുറെ പൂച്ചകളെത്തും.
എവിടെനിന്നൊക്കെയോ വന്നണയുന്ന ഇവർക്കായി ഡിസ്പോസിബ്ൾ പാത്രങ്ങളിൽ മുടങ്ങാതെ ഭക്ഷണം കരുതിവെച്ചിട്ടുണ്ടാവും സമീപത്തെ കടകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ. ഇത്രയധികം പൂച്ചകൾ എവിടന്ന് വന്നു എന്ന് തോന്നിപ്പിക്കുമാറ് 25ഒാളം എണ്ണം ‘വിരുന്നി’നെത്തും. കടവരാന്തയിലും സമീപത്തും ഇരുന്ന് ഭക്ഷിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഇവയെ ആരും ശല്യപ്പെടുത്തുകയോ പേടിപ്പിക്കുകയോ ഇല്ല. മഹത്തായ ആതിഥ്യം ശീലമായതുകൊണ്ട് പൂച്ചകൾ ആളെ കണ്ടാൽ ഇപ്പോൾ ഒാടിപ്പോവുന്നുമില്ല. ഇവിടേക്ക് പറന്നുവരുന്ന പ്രാവിൻകൂട്ടങ്ങൾക്കും പട്ടിണി കിടക്കേണ്ടി വരില്ല. ധാന്യമണികൾ വാരിവിതറാൻ മറക്കാറില്ല ഒരുകൂട്ടം നല്ല മനുഷ്യർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
