ഫെബ്രുവരിക്കു മുമ്പ് പാർലമെൻറ് പിരിച്ചുവിടാൻ സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് ഫെബ്രുവരിക്കു മുമ്പ് പിരിച്ചുവിടാൻ സാധ്യത യെന്ന് റിപ്പോർട്ട്. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം വിലയിരുത്തിയ മിനിസ്റ്റീരിയൽ കൗൺസിൽ ഫെബ്രുവരിക്കു മുമ്പ് പാർലമെൻറ് പിരിച്ചുവിടണമെന്ന റിപ്പോർട്ടാണ് തയാറാക്കിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2016 നവംബർ 26നാണ് കുവൈത്ത് പാർലമെൻറിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടന്നത്. നാലുവർഷമാണ് പാർലമെൻറ് കാലാവധി. ഇതനുസരിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത് 2020 അവസാനത്തിലാണ്. അതേസമയം, പാർലമെൻറ് പിരിച്ചുവിടാൻ അമീറിന് അധികാരമുണ്ട്. മുമ്പും ഇങ്ങനെ ഇടക്കാലത്ത് പിരിച്ചുവിട്ടിട്ടുണ്ട്.
പാർലമെൻറും സർക്കാറും തമ്മിൽ ബന്ധം വഷളല്ലെങ്കിലും ആഗ്രഹിക്കുന്നതിെൻറ 60 ശതമാനം മാത്രം തൃപ്തികരമെന്നാണ് സർക്കാർ വിലയിരുത്തൽ. പാർലമെൻറംഗങ്ങൾ മന്ത്രിമാർക്കെതിരെ നിരന്തരം കുറ്റവിചാരണ നടത്തുന്നതിൽ സർക്കാറിന് എതിർപ്പുണ്ട്. ഭരണഘടനാപരമായ അവകാശം എന്ന നിലക്ക് കുറ്റവിചാരണ നടത്തുന്നതിനെ അംഗീകരിക്കുന്നതിനൊപ്പം നിസ്സാര കാര്യങ്ങൾക്ക് കുറ്റവിചാരണ നടത്തരുതെന്ന് മന്ത്രിസഭ അഭ്യർഥിച്ചു. പാർലമെൻറ് സെഷൻ ഉദ്ഘാടനത്തിനിടെ അമീറും ഇക്കാര്യം ഉണർത്തി. അതേസമയം, എം.പിമാർ അടുത്ത പാർലമെൻറ് സെഷനിലും രണ്ടു മന്ത്രിമാർക്കെതിരെ കുറ്റവിചാരണക്ക് തയാറെടുക്കുകയാണ്. സർക്കാറിനെതിരെ പൊരുതിയതിെൻറ പേരിൽ പാർലമെൻറ് പിരിച്ചുവിട്ടാൽ നിലവിലെ എം.പിമാർക്ക് വീരപരിവേഷം ലഭിക്കുമെന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കൂടുമെന്നും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
