ഇത്തിരി വെള്ളം പുറത്തുവെക്കൂ; ഒത്തിരി പക്ഷികളുടെ ജീവൻ രക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: ഇൗ വേനലിൽ നമ്മൾ ഒന്ന് മനസ്സുവെച്ചാൽ ഒത്തിരി പക്ഷികളുടെ ജീവൻ രക്ഷിക്കാം. കുവൈത്തിൽ കടുത്ത ചൂട് സഹിക്കാനാവാതെയും ദാഹജലം ലഭിക്കാതെയും നിരവധി പക്ഷികളാണ് ചത്തുവീഴുന്നത്. ഒരു പാത്രത്തിൽ കുറച്ചുവെള്ളം പുറത്തുവെച്ചാൽ പക്ഷികൾക്കത് ജീവജലമാവും. നിരവധി ആളുകൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്.
ഒറ്റപ്പെട്ട വ്യക്തികൾ പാത്രങ്ങളിൽ വെള്ളം വെക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. ബഹുജന പങ്കാളിത്തത്തോടെ വിപുലമായ തോതിൽ പക്ഷിക്ക് വെള്ളംകൊടുക്കൽ കാമ്പയിൻ ആരംഭിക്കാൻ സമയമായി എന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നുകഴിഞ്ഞു. കഴിയാവുന്നയിടങ്ങളിൽ ചെറുപാത്രത്തിൽ ഇത്തിരി വെള്ളം പക്ഷികൾക്കായി കരുതിവെക്കൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. രാജ്യത്ത് വേനൽ കനത്തതോടെ അന്തരീക്ഷ ഉൗഷ്മാവ് 50 ഡിഗ്രിക്കടുത്താണ്. മരുഭൂമിയായതിനാൽ തെളിനീരുറവകളും മറ്റും ഇല്ല. പറന്നുകൊണ്ടിരിക്കെ നിർജലീകരണം കാരണം പക്ഷികൾ വീഴുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
