Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​ക്കാ​ല​ത്തി​ന്​...

മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി

text_fields
bookmark_border
മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി
cancel
കു​വൈ​ത്ത്​ സി​റ്റി: മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി കു​വൈ​ത്ത്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി. ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്കു​ക​യും ഒാ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ക​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും ചെ​യ്യാ​നു​ള്ള​ത്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ലു​ണ്ടാ​യ ശ​ക്​​ത​മാ​യ മ​ഴ​യി​ൽ കു​വൈ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഒാ​ട​ക​ളി​ൽ ഒ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ട്ട​താ​ണ്​ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ ആ​ക്കം കൂ​ട്ടി​യ​ത്.
മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ സു​ഗ​മ​മാ​യി ഒ​ലി​ച്ചു​പോ​കു​ന്ന​തി​ന് ഓ​വു​ചാ​ലു​ക​ളു​ടെ​യും മാ​ൻ​ഹോ​ളു​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തും.
ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. റോ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ത​ക​രു​ക​യും ചെ​യ്​​തു.
അ​റ്റ​കു​റ്റ​പ്പ​ണി വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ വെ​റും മൂ​ന്നു മി​നി​റ്റ്​ കൊ​ണ്ട്​ അ​ട​ക്കാ​ൻ ക​ഴി​യു​ന്ന ‘വെ​ലോ​സി​റ്റി’ എ​ന്ന യ​ന്ത്രം അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.
മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നൊ​പ്പം മി​ക​ച്ച ഉ​പ​രി​ത​ല​വും സാ​ധ്യ​മാ​ക്കു​ന്ന​താ​ണ്​ ‘വെ​ലോ​സി​റ്റി’.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story