Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖി​ൽ...

ഇ​റാ​ഖി​ൽ ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ടം കു​വൈ​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ​വ​രു​ടേ​തെ​ന്ന്​ സം​ശ​യം

text_fields
bookmark_border
ഇ​റാ​ഖി​ൽ ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ടം  കു​വൈ​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ​വ​രു​ടേ​തെ​ന്ന്​ സം​ശ​യം
cancel
camera_alt??????? ?? ????????? ?????????? ???????????????
കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ഖി​ലെ മു​ത​ന്ന പ്ര​വി​ശ്യ​യി​ൽ ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ടം ഗ​ൾ​ഫ് യു​ദ്ധ​ കാ​ല​ത്ത് കു​വൈ​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ​വ​രു​ടേ​താ​ണെ​ന്ന്​ സം​ശ​യം. അ​ധി​നി​വേ​ശ​കാ​ല​ത്ത്​ കു​വൈ​ത്ത ി​ൽ​നി​ന്ന് യു​ദ്ധ​ത്ത​ട​വു​കാ​രാ​യി പി​ടി​ക്ക​പ്പെ​ട്ട​വ​രെ കൊ​ല​പ്പെ​ടു​ത്തി മ​രു​ഭൂ​മി​യി​ൽ അ​ട​ക്കം ചെ​യ്ത​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ അ​ഹ്​​മ​ദ് അ​ൽ മ​ൻ​ഫി​യെ ഉ​ദ്ധ​രി​ച്ച്​ ഇ​റാ​ഖ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു.
അ​ന്താ​രാ​ഷ്‌​ട്ര റെ​ഡ്ക്രോ​സ് സം​ഘം മു​ത​ന്ന മ​രു​ഭൂ​മി​യി​ൽ ന​ട​ത്തി​യ പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ കു​വൈ​ത്ത് യു​ദ്ധ​ത്ത​ട​വു​കാ​രു​ടേ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഏ​താ​നും ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ൾ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ​യു​ടെ ഡി.​എ​ൻ.​എ സാ​മ്പി​ളു​ക​ൾ ബ​ഗ്ദാ​ദി​ലെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കു​വൈ​ത്തി​ലും ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന സാ​ധ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ളു​ക​ളെ കൂ​ട്ട​മാ​യി മ​റ​വു ചെ​യ്ത ശ്‌​മ​ശാ​നം ക​ണ്ടെ​ടു​ത്ത​ത്. അ​ൽ മു​ത​ന്ന ഗ​വ​ർ​ണ​ർ അ​ഹ്​​മ​ദ് അ​ൽ മ​ൻ​ഫി​യാ​ണ് മ​രു​ഭൂ​പ്ര​ദേ​ശ​ത്ത്​ കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ കാ​ര്യം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.
കു​ഴി​മാ​ടം ഇ​റാ​ഖ് അ​ധി​നി​വേ​ശ​കാ​ല​ത്ത്​ കു​വൈ​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്തി അ​ട​ക്കം ചെ​യ്ത​താ​കാ​മെ​ന്നും മു​ത​ന്ന ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്രാ​ദേ​ശി​ക സു​ര​ക്ഷാ​സേ​ന​യും ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വു​മാ​ണ് മ​രു​പ്ര​ദേ​ശ​ത്ത്​ കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ത​ന്ന ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.
1990ലെ ​അ​ധി​നി​വേ​ശ കാ​ല​ത്ത് കു​വൈ​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി കു​വൈ​ത്തി അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ൽ നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ക്കാ​റു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മു​ത​ന്ന​യി​ലെ ക​ണ്ടെ​ത്ത​ൽ പു​തി​യ വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskuwait news
News Summary - kuwait-gulf news-malayalam news
Next Story