Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​വ​ർ​ഗാ​നു​രാ​ഗം ...

സ്വ​വ​ർ​ഗാ​നു​രാ​ഗം അ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്ന്​ ഒ​രു​കൂ​ട്ടം കുവൈത്തികൾ

text_fields
bookmark_border
സ്വ​വ​ർ​ഗാ​നു​രാ​ഗം  അ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്ന്​  ഒ​രു​കൂ​ട്ടം കുവൈത്തികൾ
cancel

കു​വൈ​ത്ത്​ സി​റ്റി: സ്വ​വ​ർ​ഗാ​നു​രാ​ഗം അ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു​കൂ​ട്ടം സ്വ ​ദേ​ശി​ക​ൾ അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ അ​നു​മ​തി തേ​ടി അ​ടു​ത്ത​മാ​സം സാ​മൂ​ഹി​ക​ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ത​ൽ​ക്കാ​ലം വി​ശ​ദാം​ശ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 30ഒാ​ളം സ്ഥാ​പ​കാം​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​​ധി​യെ ഉ​ദ്ധ​രി​ച്ച്​ അ​ൽ​റാ​യ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​ണി​ത്.

ഫ്രീ​ഡം എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ക്കാ​നാ​ണ്​ സം​ഘം ആ​ലോ​ചി​ക്കു​ന്ന​ത്. സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യാ​ണ്​ കൂ​ട്ടാ​യ്​​മ​യു​ടെ ല​ക്ഷ്യം. 2007ൽ ​ഇ​വ​ർ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ഒ​രു ദ​ശാ​ബ്​​ദ​ത്തി​നി​പ്പു​റം ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ സ്വ​വ​ർ​ഗ ലൈം​ഗി​ക സ​മൂ​ഹ​ത്തോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ വ​ലി​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ള്ള സ്ഥി​തി​ക്ക്​ മ​നു​ഷ്യാ​വ​കാ​ശ​വും സി​വി​ൽ, സാ​മ്പ​ത്തി​ക അ​വ​കാ​ശ​ങ്ങ​ളും ല​ഭി​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തോ​ട് അ​ധി​കൃ​ത​ർ​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story