Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പ​​ട്രോ​ളി​ങ്​ വാ​ഹ​നം

text_fields
bookmark_border
അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പ​​ട്രോ​ളി​ങ്​ വാ​ഹ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പി​ടി​കൂ​ടാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്​ പ്ര​ത്യേ​ക പ​​ട്രോ​ളി​ങ ്​ വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തി. കാ​മ​റ ഘ​ടി​പ്പി​ച്ച ഇ​വ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പ​തി​വാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഇൗ ​വാ​ഹ​ന​ത്തി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ച്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും. അം​ഗ​പ​രി​മി​ത​ർ​ക്കാ​യി നി​ശ്ച​യി​ച്ച പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത്​ ത​ട​യു​ക​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം. ഒ​രു​മാ​സം ത​ട​വോ 100 ദീ​നാ​ർ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും ഒ​രു​മി​ച്ചോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്. ട്രാ​ഫി​ക്​ കാ​മ​റ​ക​ൾ പൊ​തു​വെ പ്ര​ധാ​ന റോ​ഡു​ക​ളി​ലാ​ണ്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, ഇ​ട​റോ​ഡു​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ പ​തി​വാ​ണ്. ഇ​ത്​ ചെ​റു​റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​വാ​റു​ണ്ട്. നോ ​പാ​ർ​ക്കി​ങ്​ പ​ട്രോ​ൾ വാ​ഹ​നം സ​ജീ​വ​മാ​കു​ന്ന​തോ​ടെ ഇൗ ​പ്ര​വ​ണ​ത കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നി​രോ​ധി​ച്ച സ്ഥ​ല​ത്തോ ന​ട​പ്പാ​ത​ക​ളി​ലോ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്​ ക​ണ്ടെ​ത്ത​ലാ​ണ്​ ഇൗ ​പ​​ട്രോ​ളി​ങ്​ വാ​ഹ​ന​ത്തി​​​െൻറ ചു​മ​ത​ല. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കും. പാ​ർ​ക്കി​ങ്​ പ്ര​ശ്​​നം രാ​ജ്യ​ത്ത്​ ഗു​രു​ത​ര​മാ​ണ്. ന​ഗ​ര​ങ്ങ​ളി​ലും ജ​ന​സാ​​ന്ദ്ര​ത ഏ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത പ്ര​ശ്​​ന​മു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും ആ​ളു​ക​ൾ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story