Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​സ്‌​പോ​ര്‍ട്ടി​ല്‍...

പാ​സ്‌​പോ​ര്‍ട്ടി​ല്‍ ഇ​ഖാ​മ സ്‌​റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​തു​മൂ​ലം വി​ദേ​ശ​ത്ത്​ ബു​ദ്ധി​മു​ട്ടി​ല്ല –എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ്​

text_fields
bookmark_border
പാ​സ്‌​പോ​ര്‍ട്ടി​ല്‍ ഇ​ഖാ​മ സ്‌​റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​തു​മൂ​ലം  വി​ദേ​ശ​ത്ത്​ ബു​ദ്ധി​മു​ട്ടി​ല്ല –എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ്​
cancel

കു​വൈ​ത്ത് സി​റ്റി: പാ​സ്‌​പോ​ര്‍ട്ടി​ല്‍ റെ​സി​ഡ​ന്‍സ് സ്‌​റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​തു​മൂ​ലം ജ​ന​ങ്ങ ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്​ ചെ​യ്തി​ട്ടി​ല്ലെ ​ന്ന്​ എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. അ​തു​കൊ​ണ്ടു​ത​ന്നെ പാ​സ്‌​പോ​ര്‍ട്ടി​ല്‍ റെ​സി​ഡ​ന്‍സി സ്​​റ്റി​ക്ക​ര്‍ പ​തി​ക്കു​ക​യി​ല്ലെ​ന്ന തീ​രു​മാ​നം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​വി​ല്‍ ​െഎ.​ഡി കാ​ർ​ഡി​ലെ ലാ​റ്റി​ന്‍ പേ​രി​ലെ ആ​ദ്യ​ഭാ​ഗ​വും ര​ണ്ടാം ഭാ​ഗ​വും പാ​സ്‌​പോ​ര്‍ട്ടി​ന്​ സ​മാ​ന​മാ​ക​ണം. പേ​രു​ക​ളി​ൽ അ​ക്ഷ​ര​പ്പി​ഴ​വു​ക​ളോ പാ​സ്‌​പോ​ര്‍ട്ട്​ ന​മ്പ​റി​ല്‍ തെ​റ്റു​ക​ളോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ല്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പാ​സ്പോ​ര്‍ട്ടി​ല്‍ റ​സി​ഡ​ന്‍സി സ്​​റ്റി​ക്ക​ര്‍ അ​ടി​ക്കു​ക​യി​ല്ലെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ ഇ​ത​നു​സ​രി​ച്ച്​ തു​റ​മു​ഖ​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​സ്​​പോ​ര്‍ട്ടി​ല്‍ സ്​​റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​തു​മൂ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പി​ലോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലോ അ​റി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. സ്​​റ്റി​ക്ക​ർ പ​തി​ക്കാ​ത്ത​തു​മൂ​ലം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സ്വ​ദേ​ശി​ക​ൾ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടി​നോ​ട്​ പ്ര​തി​ക​രി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story