Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശി​ക​ൾ​ക്കും...

വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​ത്യേ​കം പെ​ട്രോ​ൾ വി​ല ഇൗ​ടാ​ക്കി​ല്ല

text_fields
bookmark_border
വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​ത്യേ​കം പെ​ട്രോ​ൾ വി​ല ഇൗ​ടാ​ക്കി​ല്ല
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ര​ണ്ടു​രീ​തി​യി​ൽ ​പെ​ട്രോ​ൾ വ ി​ല ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ. ഇ​ത്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന്​ വി​ല​യി​ രു​ത്തി​യാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​തെ​ന്ന്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2016 സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് രാ​ജ്യ​ത്ത്​​ പെ​ട്രോ​ൾ നി​ര​ക്കി​ൽ 40 മു​ത​ൽ 83 ശ​ത​മാ​നം വ​രെ വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ​ത്. വി​ല വ​ർ​ധ​ന​വി​​െൻറ ആ​ഘാ​തം സ്വ​ദേ​ശി​ക​ൾ​ക്ക്​ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്നും വി​ദേ​ശി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​വി​ധ ത​ല​ങ്ങ​ളി​ൽ​നി​ന്ന്​ ആ​വ​ശ്യം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ണ്ണ​വി​ല​യി​ൽ വി​വേ​ച​നം കാ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ എ​ടു​ത്ത​ത്.

ഓ​രോ മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ ക്രൂ​ഡോ​യി​ൽ വി​ല​ക്ക് ആ​നു​പാ​തി​ക​മാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി വി​ല​യും ക്ര​മീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക സ​ബ്സി​ഡി പു​ന​ര​വ​ലോ​ക​ന സ​മി​തി​യെ മ​ന്ത്രി​സ​ഭ നി​യോ​ഗി​ക്കു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ, അ​ന്ന​ത്തെ വ​ർ​ധ​ന ത​ന്നെ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നീ​ട്​ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam News
News Summary - kuwait-gulf news-malayalam news
Next Story