ജ​ലീ​ബി​ൽ റെ​യ്​​ഡ്​:  എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ

09:41 AM
17/07/2019
ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​ല്‍ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട്​ അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ക്ക്​ പി​ഴ​ചു​മ​ത്തി. വൃ​ത്തി​ഹീ​ന​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്ന്​ ക​ട​ക​ൾ​ക്ക്​ പി​ഴ ചു​മ​ത്തി. ഇ​തോ​ടൊ​പ്പം അ​ധി​കൃ​ത​ർ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തു. കേ​ടു​വ​ന്ന 40 ച​തു​ര​ശ്ര മീ​റ്റ​ര്‍ പ​ച്ച​ക്ക​റി പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ​ര്‍ക്കാ​ര്‍ ഭൂ​മി​ക​ള്‍ കൈ​യേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പ​രാ​തി​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ട്. റി​യ​ല്‍ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍കി​യ​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Loading...
COMMENTS