Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ ഇ​ന്ത്യ​ൻ...

വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​മാ​യി ബം​ഗ്ലാ​ദേ​ശി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​മാ​യി ബം​ഗ്ലാ​ദേ​ശി അ​റ​സ്​​റ്റി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ൽ കു​വൈ​ത്തി​ലി​റ​ങ്ങാ​നു​ള്ള ബം​ഗ്ലാ​ദേ​ശ് സ്വ​ദേ ​ശി​യു​ടെ ശ്ര​മം എ​യ​ർ​പോ​ർ​ട്ട് പൊ​ലീ​സ് വി​ഫ​ല​മാ​ക്കി. ധാ​ക്ക​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യാ​ണ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ട്ടി​ൽ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ഇ​ൻ​റ​ർ​പോ​ളി​​െൻറ വാ​ൻ​ഡ​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​​യോ​ഗി​ച്ച്​ കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​ടെ ശ്ര​മം വി​ഫ​ല​മാ​യ​ത്.

മു​മ്പ്‌ മ​റ്റൊ​രു കേ​സി​ൽ കു​വൈ​ത്തി​ൽ​നി​ന്നു നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ​ക്ക് വി​സ വി​ല​ക്കു​ള്ള​തി​നാ​ൽ ആ ​രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പേ​രെ നേ​ര​േ​ത്ത​യും വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച്​ കു​ൈ​വ​ത്തി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടു​ക​ളു​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ ആ​റ്​ ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രെ ക​ഴി​ഞ്ഞ​മാ​സം എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വ്യാ​ജ പാ​സ്​​പോ​ർ​ട്ട് ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ൽ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ലേ​ക്കാ​ണ് ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story