Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​റു വ​ർ​ഷ​ത്തി​നി​ടെ...

ആ​റു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​ത്ത്​ 36000 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
ആ​റു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​ത്ത്​ 36000 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തി
cancel

കു​വൈ​ത്ത്‌ സി​റ്റി: ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​ത്തി​ൽ​നി​ന്ന്​ 36000 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത് തി. ഇ​തി​ൽ 29000 പു​രു​ഷ​ന്മാ​രും 7000 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 148,000 വി​ദേ​ശി​ക​ളെ​യാ​ണ്​ കു​വൈ​ത്ത്​ നാ​ടു​ക​ട​ത്തി​യ​ത്. ആ​കെ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ 88000 പു​രു​ഷ​ന്മാ​രും 60000 സ്​​ത്രീ​ക​ളു​മാ​ണു​ള്ള​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ അ​ൻ​ബ ദി​ന​പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട വി​ദേ​ശി സ​മൂ​ഹ​ത്തി​ൽ മു​മ്പി​ൽ ഇ​ന്ത്യ​ക്കാ​രാ​ണ്. പു​രു​ഷ​ന്മാ​രി​ൽ 16000 ഇൗ​ജി​പ്​​തു​കാ​ർ, 14000 ബം​ഗ്ലാ​ദേ​ശി​ക​ൾ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 5000 പേ​ർ, 4000 ഇ​ത്യോ​പ്യ​ക്കാ​ർ, 1700 ഫി​ലി​പ്പീ​ൻ​സു​കാ​ർ എ​ന്നി​വ​രെ തി​രി​ച്ച​യ​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

സ്​​ത്രീ​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം പേ​ർ നാ​ടു ക​ട​ത്ത​പ്പെ​ട്ട​ത്‌ ഇ​ത്യോ​പ്യ​ക്കാ​രാ​ണ്. 14000 ഇ​ത്യോ​പ്യ​ക്കാ​രാ​ണ്​ ആ​റു​വ​ർ​ഷ​ത്തി​നി​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. 13500 ഫി​ലി​പ്പീ​ൻ​സ്​ വ​നി​ത​ക​ളും 12000 ശ്രീ​ല​ങ്ക​ക്കാ​രി​ക​ളും 5000 നേ​പ്പാ​ൾ വ​നി​ത​ക​ളും 400 ഇൗ​ജി​പ്​​ഷ്യ​ൻ വ​നി​ത​ക​ളും 200 ബം​ഗ്ലാ​ദേ​ശു​കാ​രി​ക​ളും നാ​ടു​ക​ട​ത്ത​പ്പെ​ട്ടു. തൊ​ഴി​ൽ​നി​യ​മ​വും താ​മ​സ​നി​യ​മ​വും ലം​ഘി​ച്ച​തി​നാ​ണ്​ കൂ​ടു​ത​ൽ പേ​രെ​യും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ച​ത്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ല​ക​പ്പെ​ട്ട​വ​രാ​ണ്​ പി​ന്നീ​ടു​ള്ള​ത്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്​​ത​വ​ർ, ഗു​രു​ത​ര ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും വ​ഞ്ച​ന​യും ന​ട​ത്തി​യ​വ​ർ, യാ​ച​ക​ർ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ 17000 പേ​രെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്.

Show Full Article
TAGS:gulf news malayalam news 
Next Story