കുവൈത്തിെൻറ എണ്ണവരുമാനം പത്തുശതമാനം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: കുവൈത്തിെൻറ എണ്ണ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തുശതമാനം കുറഞ്ഞതായി റിപ്പോർട്ട്.
2018ൽ 58.4 ശതകോടി ഡോളർ ആണ് പെട്രോളിയം ഉൽപ ന്നങ്ങളുടെ കയറ്റുമതിയിലൂടെ കുവൈത്ത് നേടിയതെങ്കിൽ ഇൗ വർഷം ഇത് 52.75 ശതകോടി ഡോളർ എ ത്തുകയുള്ളൂ എന്നാണ് ധനമന്ത്രാലയത്തിെൻറ കണക്കുകൂട്ടൽ. എണ്ണയുടെ ഡിമാൻഡ് 1.2 ദശല ക്ഷം മുതൽ 1.3 ദശലക്ഷം വരെ ബാരൽ ഉയർന്നുവെങ്കിലും വിലയിലുണ്ടായ കുറവാണ് മൊത്തം വരുമാനം കുറയാൻ കാരണമായത്. 2017ൽ 50.2 ശതകോടി ഡോളർ ആയിരുന്നു കുവൈത്തിെൻറ എണ്ണ വരുമാനം. കഴിഞ്ഞ വർഷം ബാരലിന് ഒരു ഘട്ടത്തിൽ 83 ഡോളറിന് മേൽ വില കയറിയിരുന്നു.
ഇപ്പോൾ 63 ഡോളറിൽ താഴെയാണ് വില. അനിശ്ചിതാവസ്ഥ നീണ്ടുപോയാൽ 100 ഡോളർ വരെ ഉയർന്നാൽ അതിശയിക്കേണ്ടെന്നാണ് ഹൊറൈസൺ സ്ട്രാറ്റജിക് സ്റ്റഡി സെൻറർ മേധാവി ഡോ. ഖാലിദ് ബുദായി പറയുന്നത്. സംഘർഷം മൂർച്ഛിക്കുകയും ഇറാൻ ഹോർമുസ് കടലിടുക്കിൽ തടസ്സം സൃഷ്ടിക്കാൻ തീരുമാനിക്കുകയും ചെയ്താൽ വില കൂടും. മൊത്തം ഡിമാൻഡിെൻറ വലിയൊരു ഭാഗം എണ്ണ കൊണ്ടുപോവുന്ന ഹോർമുസ് രണ്ടുമാസത്തോളം അടക്കുന്നതോടെ വലിയ പ്രതിഫലനം സൃഷ്ടിക്കും. അങ്ങനെ സംഭവിച്ചാൽ, ചൈന, ഇന്ത്യ, മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയെയാണ് കാര്യമായി ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
