മൊബൈൽ കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിരീക്ഷിക്കും
text_fieldsകുവൈത്ത് സിറ്റി: ടെലികോം മേഖലയിലെ നൂതന സംവിധാനമായ 5ജി പാരിസ്ഥിതിക പ്രശ്നം ഉണ്ടാക ്കില്ലെന്ന് വാർത്തവിനിമയ-വിതരണ സാങ്കേതിക അതോറിറ്റി വ്യക്തമാക്കി. ഗൾഫ് മേഖലയ ിൽ 5ജി സംവിധാനം നടപ്പാക്കിയ ആദ്യ രാജ്യമാണ് കുവൈത്ത്. രാജ്യത്ത് പ്രവർത്തിക്കുന്ന മൊബൈൽ കമ്പനികളുടെ കാര്യക്ഷമതയാണ് 5ജി സംവിധാനം നടപ്പാക്കുന്നത് എളുപ്പമാക്കിയത്. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും വൈതെ 5ജി ലഭ്യമായിത്തുടങ്ങുമെന്നും വാർത്തവിനിമയ-വിതരണ സാങ്കേതിക അതോറിറ്റി അംഗം വാലിദ് അൽ ഖലഫ് പറഞ്ഞു.
പാരിസ്ഥിതകമായോ മറ്റോ ഉള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. രാജ്യാന്തര വാർത്തവിനിമയ യൂനിയൻ, ലോകാരോഗ്യ സംഘടന, വികിരണ സംബന്ധിയായ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനുള്ള രാജ്യാന്തര ഏജൻസി എന്നിവയുടെ സാക്ഷ്യപത്രം അക്കാര്യത്തിലുണ്ട്. മൊബൈൽ കമ്പനികളുടെ കമ്യൂണിക്കേഷൻ ടവറുകളിൽനിന്ന് ഉണ്ടായേക്കാവുന്ന റേഡിയേഷൻ സംബന്ധിച്ച് വാർത്തവിനിമയ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ കൃത്യമായ നിരീക്ഷണം നടത്തും. മൊബൈൽ കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളും വാഗ്ദാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വാർത്തവിനിമയ മേഖലയിൽ നിരക്ക് നിർണയം കുത്തകയാക്കാൻ അവകാശമില്ലെന്നും വാലിദ് അൽ ഖലഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
