ഗ്ലാസിൽ വിരിയുന്നു ക്ലാസ് കലാരൂപങ്ങൾ; കുവൈത്തിൽ പടരുന്ന സംസ്കാരമായി
text_fieldsകുവൈത്ത് സിറ്റി: ഗ്ലാസുകള്‍കൊണ്ട് വ്യത്യസ്ത രൂപങ്ങള്‍ നിര്‍മിച്ചെടുക്കുന്നത് കുവ ൈത്തില് പുതിയൊരു കലാരൂപമായി വളര്‍ന്നുവരുന്നു. കുറച്ചു കാലങ്ങളായി രാജ്യത്ത് ഗ്ലാസ ് സംയോജനങ്ങള്കൊണ്ട് കുവൈത്തി കലാകാരന്മാര് നിര്‍മിച്ചെടുക്കുന്നത് മികച്ച കലാസൃഷ്ടികളാണ്. ഏഴു മാസം മുമ്പു ദാറുല്‍ അതാര് അല്‍ ഇസ്ലാമിയയിൽ (ഡി.എ.ഐ) കുവൈത്തി കലാകാരെൻറ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു ശിൽപശാല നടത്തിയിരുന്നു. ഇത് നിർണായകമായി. പരിപാടിയിൽ പെങ്കടുത്തവർ വഴി മറ്റുള്ളവരിലേക്കും എത്തി ഇതൊരു സംസ്കാരമായി പടരുകയാണെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭംഗിയുള്ള അലങ്കാര വസ്തുക്കൾ മുതൽ പാത്രങ്ങളും മനോഹരമായ ചില്ലുചായക്കോപ്പകളും ഉണ്ടാക്കുന്നു. ഇതിന് പ്രാദേശിക വിപണിയിൽ ആവശ്യക്കാരും ഏറെയാണ്. നല്ല വില നൽകി ഇവ വാങ്ങാൻ കുവൈത്തികൾ താൽപര്യമെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ശിൽപശാല നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശിൽപശാലയുടെ ഭാഗമായി കുവൈത്തി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി വിവിധ പരിപാടികളും കലാ പ്രവര്‍ത്തനങ്ങളും അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
