പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ് രവാസലോകത്ത് ശക്തമായ പ്രതിഷേധം. സമൂഹ മാധ്യമങ്ങളിൽ ഇൗ വിഷയം വലിയതോതിൽ ചർച് ച ചെയ്യപ്പെടുന്നു. ദീർഘകാലം പ്രവാസലോകത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിച്ച പണംകൊണ്ട് നാട്ടിൽ ഒരു സംരംഭം തുടങ്ങാൻ തീരുമാനിച്ചവരെ ജീവിക്കാൻ അനുവദിക്കാത്തവിധം രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയ ബുദ്ധിമുട്ടിക്കുന്നതായാണ് ആരോപണം. ഇതിനെതിരെ പ്രവാസികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിക്കണമെന്ന ആഹ്വാനവും ഉയരുന്നുണ്ട്.
പുനലൂരില്‍ വര്‍ക്ക്ഷോപ് തുടങ്ങാന്‍ വന്ന പ്രവാസി മലയാളി സുഗതന് ആത്മഹത്യ ചെയ്തപ്പോൾ ഉണ്ടായതിനേക്കാൾ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. കൈക്കൂലിക്കും മാസപ്പടിക്കും വേണ്ടിയാണ് ഫയലുകൾ ചുവപ്പുനാടയിൽ കുരുക്കിയും ഇല്ലാത്ത നിബന്ധനകൾ മുന്നോട്ടുവെച്ചും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് ആക്ഷേപം. പ്രവാസികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടുകാർപോലും എന്നും കറവപ്പശുവായാണ് കാണുന്നതെന്നും യോജിച്ചുള്ള പ്രതിഷേധം ഉയരണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ പ്രതികരിച്ചു. കണ്ണൂർ ആന്തൂരിൽ പ്രവാസിയായ സാജന് നിർമാണം പൂര്‍ത്തിയാക്കിയ കണ്വെന്ഷന് സെൻററിന് അനുമതി നല്‍കില്ലെന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നഗരസഭാധ്യക്ഷ വെല്ലുവിളിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ഭാര്യ ആരോപിക്കുന്നത്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ. ശ്യാമളയാണ് ഇവിടെ നഗരസഭ അധ്യക്ഷ. ഗൾഫ് ജീവിതത്തിലെ സമ്പാദ്യമായ 15 കോടി മുടക്കി നിർമിച്ച പാര്‍ഥ കണ്വെന്ഷന് സെൻററിന് നഗരസഭ അനുമതി നിഷേധിച്ചതോടെ സാജൻ പ്രതിസന്ധിയിലായിരുന്നു. കൊല്ലം പുനലൂർ സ്വദേശി സുഗതൻ തുടങ്ങിയ ചെറിയ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിന് മുന്നിൽ സി.പി.െഎ കൊടി നാട്ടിയത് അദ്ദേഹത്തിെൻറ ആത്മഹത്യയിലേക്ക് നയിച്ചു. പ്രാദേശിക ഘടകം ആവശ്യപ്പെട്ട ലക്ഷങ്ങൾ നൽകാത്തതിനായിരുന്നു കൊടിനാട്ടലെന്നാണ് ഇൗ കേസിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
