ശനിയാഴ്ച ഈ വർഷത്തെ ദൈർഘ്യമേറിയ പകൽ
text_fieldsകുവൈത്ത് സിറ്റി: ജൂൺ 22 ശനിയാഴ്ച കുവൈത്തിലും ഗൾഫ് മേഖലയിലും ഇൗ വർഷത്തെ ഏറ്റവും ദൈ ർഘ്യമേറിയ പകലായിരിക്കുമെന്ന് കാലാവസ്ഥ പ്രവചകനായ ഖാലിദ് അൽ ജംആൻ പറഞ്ഞു. 14 മണിക്കൂറും രണ്ട് മിനിറ്റും പകലും ഒമ്പത് മണിക്കൂറും 58 മിനിറ്റും രാത്രിയുമാവും കുവൈത്തിൽ അന്ന് ഉണ്ടാവുക. സൂര്യോദയം 4.49നും അസ്തമയം 6.51നുമാണ്.
കുവൈത്തിെൻറ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിനു കാരണം. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വർഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്. സൂര്യ രശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില കൂടും. സൂര്യെൻറ സഞ്ചാരപാത പടിപടിയായാണ് പൂർവസ്ഥിതിയിലേക്ക് മാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
