ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യ​ത്തി​ൽ മാ​റ്റം

  • വേ​ന​ൽ​ക്കാ​ല​ത്ത്​ പു​ല​ർ​ച്ച മൂ​ന്നു മു​ത​ൽ ഉ​ച്ച​ക്ക്​ 11 വ​രെ

08:20 AM
19/06/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ അ​തി​ശ​ക്ത​മാ​യ ചൂ​ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി.  കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ചൊ​വ്വാ​ഴ്​​ച ഇ​റ​ക്കി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ വേ​ന​ൽ​ക്കാ​ല​ത്ത്​ പു​ല​ർ​ച്ച മൂ​ന്നു മു​ത​ൽ ഉ​ച്ച​ക്ക്​ 11വ​രെ​യും ത​ണു​പ്പു​ കാ​ല​ത്ത്​ പു​ല​ർ​ച്ച നാ​ലു മു​ത​ൽ ഉ​ച്ച​ക്ക്​ 12  വ​രെ​യു​മാ​ണ്​ ജോ​ലി സ​മ​യം. 

ഇൗ ​സ​മ​യ​ത്ത​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചാ​ൽ ക്ലീ​നി​ങ്​ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ മു​നി​സി​പ്പ​ൽ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Loading...
COMMENTS