സു​ര​ക്ഷ പ​രി​ശോ​ധ​ന:  232 പേ​ർ അ​റ​സ്​​റ്റി​ൽ

  • 900 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ്​ ഇ​ത്ര​യും പേ​ർ അ​റ​സ്​​റ്റി​ലാ​യ​ത്​

08:12 AM
19/06/2019
സു​ര​ക്ഷാ പ​രി​ശോ​ധ​ന​യിൽ ഏർപ്പെട്ട പൊ​ലീ​സ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ബി​നീ​ദ്​ അ​ൽ​ഗാ​ർ, ശ​ർ​ഖ്​, അ​ഹ്​​മ​ദി വ്യ​വ​സാ​യ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ 232 പേ​ർ അ​റ​സ്​​റ്റി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​​തെ വാ​ഹ​ന​മോ​ടി​ച്ച 75 പേ​ർ, താ​മ​സ നി​യ​മം ലം​ഘി​ച്ച 12 പേ​ർ, ഒ​മ്പ​ത്​​ ക്രി​മി​ന​ൽ കേ​സ്​ പ്ര​തി​ക​ൾ, 11 സി​വി​ൽ കേ​സ്​ പ്ര​തി​ക​ൾ, 21 ഒ​ളി​ച്ചോ​ട്ട കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളൊ​ന്നും കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന 99 പേ​ർ, ര​ണ്ട്​ മ​ദ്യ​ക്കേ​സ്​, രാ​ജ്യ​ത്ത്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 

സ​മാ​ന്ത​ര​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ നാ​ല്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 900 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ്​ 232 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ടി​യി​ലാ​യ​വ​രെ മു​ഴു​വ​ൻ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി മൈ​താ​ന​ത്ത് എ​ത്തി​ച്ച ശേ​ഷം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ഖാ​മ കാ​ലാ​വ​ധി തീ​ർ​ന്ന​വ​ർ, സ്​​പോ​ൺ​സ​ർ മാ​റി ജോ​ലി​ചെ​യ്യു​ന്ന​വ​ർ, സി​വി​ൽ-​ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ, സ്​​പോ​ൺ​സ​ർ​മാ​ർ ഒ​ളി​ച്ചോ​ട്ട​ത്തി​ന് കേ​സ്​ കൊ​ടു​ത്ത​വ​ർ, ഉൗ​ഹ ക​മ്പ​നി വി​സ​ക​ളി​ലെ​ത്തി​യ​വ​ർ, മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കാ​യാ​ണ് പൊ​ലീ​സ്​ വ​ല​വി​രി​ച്ച​ത്. 

Loading...
COMMENTS