വിദേശി ജനസംഖ്യ കുവൈത്തികളുടെ 60 ശതമാനത്തിൽ ഒതുക്കണമെന്ന് എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ജനസംഖ്യാനുപാതം കുവൈത്ത് പൗരന്മാരുടെ 60 ശത മാനത്തിൽ ഒതുക്കിനിർത്തണമെന്ന് പാർലമെൻറംഗങ്ങളായ മുഹമ്മദ് അൽ ദലാൽ, ഇൗസ അൽ കൻ ദരി, ഉസാമ അൽ ഷാഹീൻ, ഖലീൽ അൽ സാലിഹ് എന്നിവർ ആവശ്യപ്പെട്ടു. ജനസംഖ്യാ സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ കമ്മിറ്റി രൂപവത്കരിക്കണമെന്നും രാജ്യത്തിെൻറയും സമൂഹത്തിെൻറയും അസ്തിത്വവുമായി ബന്ധപ്പെട്ട അതി ഗുരുതരമായ വിഷയമാണിതെന്നും ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച കരടുനിർദേശം എം.പിമാർ പാർലമെൻറിൽ സമർപ്പിച്ചു. ഒരു രാജ്യക്കാരുടെയും എണ്ണം കുവൈത്തികളുടെ 40 ശതമാനത്തിൽ കവിയരുത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് വൈവിധ്യം ഉറപ്പുവരുത്തണം. വിദേശികൾ തിങ്ങിപ്പാർക്കുന്നത് മൂലം അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റുമായി രാജ്യം കൂടുതൽ പണം ചെലവിടേണ്ടി വരുന്നു. കൂടുതൽ ആളുണ്ടാവുേമ്പാൾ സ്വാഭാവികമായും സംവിധാനങ്ങളും കൂടുതൽ ഒരുക്കേണ്ടിവരും.
രാജ്യത്തിെൻറ ബജറ്റിനെ വരെ ഇത് ബാധിക്കുന്നു. സ്വദേശികളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പുവരുത്തുകയും താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ നിയമം പാസാക്കുകയും തുടർന്ന് 10 വർഷത്തിനകം വിദേശി ജനസംഖ്യ നിശ്ചിത ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരുകയും വേണമെന്ന് കരടുനിർദേശത്തിൽ പറയുന്നു. നിർദേശം നടപ്പാവുകയാണെങ്കിൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നിലവിൽ ഇന്ത്യക്കാരാണ് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം. ഏകദേശം 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്.
14 ലക്ഷമാണ് കുവൈത്തി ജനസംഖ്യ. പൊതുവെ നിയമം അനുസരിക്കുന്ന, കാര്യക്ഷമതയുള്ള വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാരെക്കുറിച്ച് മതിപ്പാണുള്ളതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കുവൈത്തികളുടെ 40 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വന്നാൽ നാലു ലക്ഷത്തോളം ഇന്ത്യക്കാർ നാടുവിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
