Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​വാ​ഹ...

വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കു​ന്നു

text_fields
bookmark_border
വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ  ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കു​ന്നു. നീ​തി​ന്യാ​യ മ​ന ്ത്രാ​ല​യം ഇ​തി​നാ​യി പു​തി​യ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​വ​രു​ക​യാ​ണ്. വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ എ​ളു​പ്പം വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും. സൗ​ദി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം നേ​ര​ത്തേ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ന്​ വെ​ബ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ കു​വൈ​ത്തി​​െൻറ​യും നീ​ക്കം. കോ​ട​തി​യി​ലെ​ത്തി പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച്​ ചെ​യ്​​തു​വ​ന്നി​രു​ന്ന ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​തോ​ടെ നി​ല​ക്കും. വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ന്​ എ​ത്തു​ന്ന​വ​ർ കാ​ര​ണം കോ​ട​തി​യി​ലു​ണ്ടാ​വു​ന്ന തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു.

പു​തി​യ പ​രി​ഷ്​​കാ​രം എ​ന്നു​മു​ത​ലാ​ണ്​ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ വ്യ​ക്​​ത​മ​ല്ല. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണ്. ഇ-​ഗ​വേ​ണ​ൻ​സി​ലേ​ക്ക് മാ​റാ​ൻ കു​വൈ​ത്ത് അ​തി​വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്​​മ​െൻറു​ക​ളി​ലും പൊ​തു ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും ഇ-​ഗ​വേ​ണി​ങ് സ്​​മാ​ർ​ട്ട് സി​സ്​​റ്റം ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് രാ​ജ്യം. ഇ​ട​പാ​ടു​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ഇ-​ഗ​വേ​ണ​ൻ​സ്​ വ​ഴി ക​ഴി​യു​ന്നു​ണ്ട്. ഇ​നി​യും ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​​െൻറ മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story