ഉൾക്കാഴ്ചയിൽ അബ്ദുറഹ്മാന് അല്‍ ഹമൂദ് വരച്ചിടുന്നു കാഴ്ചപ്പാടുകൾ
text_fieldsകുവൈത്ത് സിറ്റി: ഒരു ചാൺ ദൂരം മാത്രം കാഴ്ചശക്തിയുള്ള അബ്ദുറഹ്മാന് അല്‍ ഹമൂദ് വര ക്കുന്ന ചിത്രങ്ങൾ കാഴ്ചക്കപ്പുറത്തെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നവയാണ്. 1992ൽ കുവ ൈത്തിലെ ഖുറൈനിൽ ജനിച്ച ഹമൂദിെൻറ കാഴ്ചശേഷി ചെറുപ്പം മുതല്‍ തന്നെ നഷ്ടപ്പെട്ടിരുന ്നു. നിരവധി ചികിത്സകളും ശസ്ത്രക്രിയകളും നടത്തിയെങ്കിലും ഭാഗികമായി മാത്രം വീണ്ടെടു ക്കാനേ സാധിച്ചുള്ളൂ. കാഴ്ചശേഷി നഷ്ടപ്പെട്ടവര്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂളില്‍ കുട്ടിയെ ചേർക്കാനുള്ള ആവശ്യം കുടുംബത്തിനുള്ളില്‍ ശക്തമായി ഉയര്‍ന്നപ്പോഴും ഉമ്മയുടെ പിടിവാശിയിൽ പബ്ലിക് സ്കൂളില്‍ പഠിച്ചു. ഉമ്മയായിരുന്നു ഹമൂദിെൻറ ജീവിതത്തിന് പ്രതീക്ഷകള്‍ നല്‍കിയിരുന്നത്.
പഠന കാലത്തെ സുഹൃത്തുക്കളുടെ പിന്തുണയാണ് തന്നെ കലാകാരനാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ഹൈസ്കൂള്‍ പഠനകാലത്താണ് ഹമൂദ് ചിത്രരചനയെ ഗൗരവമായെടുക്കുന്നത്. പെന്‍സില്‍ ഉപയോഗിച്ചുള്ള ഛായാചിത്രങ്ങളില്‍ നിന്നാണ് നിറങ്ങളുടെ ലോകം തുടങ്ങിയത്. പിന്നീടത് ഓയില്‍ പെയിൻറിങ്ങിലേക്കും അക്രിലിക്കിലേക്കും വികസിക്കുകയായിരുന്നു. ചിത്രകലയുടെ 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഹമൂദിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. കുവൈത്തിലെ പ്രധാനവ്യക്തികളുടെയും പ്രധാന സ്ഥലങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ ഹമൂദ് വരച്ചിട്ടുണ്ട്. അതില്‍ പ്രധാനം യു.എ.ഇ രാജാവ് ശൈഖ് മുഹമ്മദ് ഇബ്നു നഹ്യാെൻറ ഛായാചിത്രം വരച്ചതാണ്.
സുഹൃത്ത് നവാഫിെൻറ ആഗ്രഹപ്രകാരം ആ ചിത്രം പൂര്‍ത്തിയാക്കിയത് ബാഹൂര്‍ എന്ന സുഗന്ധം ഉപയോഗിച്ചാണ്. കുവൈത്തില്‍ ചിത്രരചനയോടും ഛായാചിത്രങ്ങളോടും കാണിക്കുന്ന സമീപനത്തിൽ മാറ്റം വരുന്നുണ്ടെന്നാണ് ഹമൂദിെൻറ നിഗമനം. വികസിച്ചുവരുന്ന ആര്‍ട്ട് മ്യൂസിയങ്ങളിലും പ്രദര്‍ശനശാലകളിലും ഹമൂദ് സന്തുഷ്ടനാണ്. നഗ്നതയും അശ്ലീലതവും കലയെന്ന പേരിൽ ആഘോഷിക്കപ്പെടുന്നതിനെ വെറുക്കുന്ന ഹമൂദ് തെൻറ ചിത്രങ്ങളിൽ രാജ്യത്തിെൻറ സംസ്കാരത്തിന് നിരക്കാത്ത ഒന്നുമുണ്ടാവില്ലെന്ന് പറയുന്നു. തെൻറ ചിത്രപ്രദര്ശനങ്ങളില് അന്ധതയെ ആഘോഷിക്കുന്നതില്‍ ഹമൂദ് തൽപരനല്ല; മറിച്ച്, ഹൃദയം കൊണ്ടു വരച്ച ചിത്രങ്ങളിലേക്കു നോക്കി തന്നെ നിരൂപിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ് ഹമൂദിനിഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
