സർക്കാർ ജീവനക്കാർ 70 ദിവസം അവധിയെടുത്താൽ ബോണസ് നൽകില്ല
text_fieldsകുവൈത്ത് സിറ്റി: വർഷത്തിൽ 70 ദിവസത്തിൽ കൂടുതൽ അവധിയെടുക്കുന്ന സർക്കാർ ജീവനക്കാ ർക്ക് ബോണസ് തടയാൻ നീക്കം. സിവിൽ സർവിസ് കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദി നപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മെഡിക്കൽ അവധിയും മറ്റു അടിയന്തര അവധികളും ചേർത്താലും 70 ദിവസത്തിൽ കവിയാൻ പാടില്ല.
മികച്ച പ്രകടനം നടത്തിയ ജീവനക്കാരുടെ പട്ടികയിൽ ഉള്ളവരാണെങ്കിലും 180 ദിവസമെങ്കിലും ഡ്യൂട്ടി ചെയ്യാത്തവർക്ക് ബോണസ് നൽകാതിരിക്കാനാണ് നീക്കം. അതിനിടെ ജല, വൈദ്യുതി മന്ത്രാലയത്തിലെ മികച്ച ജീവനക്കാർക്കുള്ള ബോണസ് ജൂൺ അവസാന വാരം നൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം ജീവനക്കാരുടെ പ്രകടന അവലോകനം നടത്തി വരുന്നു. അടുത്തയാഴ്ചയോടെ മികച്ച പ്രകടനം നടത്തിയവർക്കുള്ള പ്രത്യേക ആനുകൂല്യം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
