പുണ്യദിനങ്ങൾക്ക് വിട; ഇന്നു പെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: വ്രതവിശുദ്ധിയുടെ പകലിരവുകൾക്ക് വിട നൽകി വിശ്വാസികൾ ഈദുൽ ഫിത് റിെൻറ സന്തോഷത്തിലേക്ക്. പകൽ മുഴുവൻ നീളുന്ന വ്രതാനുഷ്ഠാനവും രാവ് പകലാക്കുന്ന രാത് രി നമസ്കാരവും ഖുർആൻ പാരായണവും നൽകിയ ആത്മീയബലത്തിെൻറ കരുത്തിൽ രാജ്യത്തെ ആബാല വൃദ്ധം വിശ്വാസികൾ ചൊവ്വാഴ്ച പെരുന്നാൾ ആഘോഷിക്കുന്നു.
കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ തിങ്കളാഴ്ച രാത്രി എേട്ടകാലോടെയാണ് ചൊവ്വാഴ്ച പെരുന്നാളായിരിക്കുമെന്ന് മാസപ്പിറ നിർണയ സമിതി പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ പള്ളികളിൽ െപരുന്നാൾ നമസ്കാരം നടക്കും. ഇത്തവണയും ഈദ്ഗാഹിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിനാൽ പള്ളികളിൽ മാത്രമാണ് നമസ്കാരം. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരമുണ്ടാവും.
5.04നാണ് നമസ്കാരം. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഫിത്ർ സകാത് ശേഖരണവും സജീവമാണ്. പ്രാദേശികമായുള്ള ഫിത്ർ സകാത് വിതരണത്തിനുപുറമേ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന വിശ്വാസികൾക്ക് ഇതിെൻറ വിഹിതം എത്തിക്കാനുള്ള ഏർപ്പാടുകളും വിവിധ സംഘങ്ങൾ ചെയ്യുന്നുണ്ട്. പെരുന്നാൾ ദിനത്തിലും പിറ്റേന്നുമൊക്കെയായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമങ്ങളും കൂട്ടായ്മകളും അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
