വർക്ക് പെർമിറ്റ് നിയമം ഭേദഗതി ചെയ്യുമെന്ന് മാൻപവർ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗ തി വരുത്തുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. വിസ പുതുക്കുന്നതിലുള്ള പ്രായപരിധി, കുടുംബ വിസ സ്വകാര്യ കമ്പനി വിസകളിലേക്ക് മാറ്റുന്നതിലെല്ലാം പുതിയ നിയമമനുസരിച്ച് മാറ്റങ്ങളുണ്ടാവും.സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ജോലിസാധ്യതകള്‍ വർധിപ്പിക്കാനും വിദേശികളുടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ക്രമപ്പെടുത്താനുമാണ് ഇത്തരമൊരു തീരുമാനം നടപ്പില്‍ വരുത്തുന്നത്.
സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളുടെ പ്രായപരിധി 65 ആക്കും. ഇൗ പ്രായം കഴിഞ്ഞവര്‍ക്ക് വിസ പുതുക്കിനല്‍കില്ല. അതേസമയം വക്കീല്‍, ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടൻറ് തുടങ്ങി ശാരീരിക അധ്വാനം വേണ്ടാത്ത ചില ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാര്‍ക്ക് ഈ നിയമത്തില്‍ ഇളവ് നല്‍കുമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
