ഒാടകൾ ശുചീകരിക്കുമെന്ന് പരിസ്ഥിതി സുപ്രീം കൗൺസിൽ
text_fieldsകുവൈത്ത് സിറ്റി: അബ്ബാസിയയിലെ മാലിന്യപ്രശ്നം കുവൈത്ത് പരിസ്ഥിതി സുപ്രീം കൗൺസിൽ ചർച്ചചെയ്തു. ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഒാടകൾ വൃത്തിയാക്കി മലിനജലം റോഡിലൊഴുകുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. പരിസ്ഥിതി പബ്ലിക് അതോറിറ്റി മേധാവി അബ്ദുല്ല അൽ അഹ്മദ് അൽ ഹമൂദ് യോഗത്തിൽ സംബന്ധിച്ചു. അബ്ബാസിയയിൽ ഏതാനും ദിവസമായി തുടർച്ചയായി ജനത്തിരക്കേറിയ റോഡിലൂടെ മലിനജലമൊഴുകുകയാണ്. അബ്ബാസിയയുടെയും ഹസാവിയുടെയുമെല്ലാം ഉൾഭാഗങ്ങൾ മനുഷ്യർക്ക് വാസയോഗ്യമല്ലാത്തവിധം ദുർഗന്ധപൂരിതവും വൃത്തിഹീനമാണ്.
ചിലയിടങ്ങളിൽ മാലിന്യം നിറഞ്ഞ് ഒാടകളുടെ ഒഴുക്കുനിലച്ചിരിക്കുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഗൾഫ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലയാണ് അബ്ബാസിയ, ഹസാവി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജലീബ് അൽ ഷുയൂഖ്. ഏഷ്യക്കാരും ഇന്ത്യക്കാരും ഏറെയുള്ള ഇവിടങ്ങളിൽ നല്ലൊരു ശതമാനം മലയാളികളാണ്. ഒാടകൾ ശുചീകരിക്കുമെന്ന പരിസ്ഥിതി സുപ്രീം കൗൺസിൽ തീരുമാനം പ്രദേശവാസികൾക്ക് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
