ലോകകപ്പ് ഫുട്ബാൾ: കുവൈത്തിെൻറ ആതിഥേയത്വ സാധ്യത അടയുന്നു
text_fieldsകുവൈത്ത് സിറ്റി: 2022ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിൽ സഹ ആതിഥേയത്വം വഹിക്കാനുള്ള കുവൈ ത്തിെൻറ സാധ്യതകൾ അടയുന്നു. രാജ്യത്തെ ഫുട്ബാൾ കമ്പക്കാർ ഏറെ ആവേശത്തോടെ കാതോർത് തിരുന്ന വിഷയത്തിൽ നിരാശപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 32 ടീമുകളെ വെ ച്ച് ഖത്തറിൽ മാത്രമായി ടൂർണമെൻറ് നടത്താനാണ് ഏറ്റവും ഒടുവിലെ ധാരണ എന്ന് ഫിഫ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടീമുകളുടെ എണ്ണം 48 ആയി ഉയർത്താനുള്ള നിർദേശം സംബന്ധിച്ച് ഫിഫയും ഖത്തറും തമ്മിൽ ചർച്ച ചെയ്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് പിൻവാങ്ങുകയാണ്.
മുന്നൊരുക്കങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പിൻമാറ്റം. ടീമുകളുടെ എണ്ണം 48 ആയി ഉയർത്തുേമ്പാൾ കളികൾ 80 ആയി ഉയരുകയും 12 സ്റ്റേഡിയങ്ങൾ വേണ്ടിവരുകയും ചെയ്യും. എട്ടു സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തർ സജ്ജീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തേ ഏതാനും മത്സരങ്ങൾ കുവൈത്തിലും ഒമാനിലും നടത്തുന്ന കാര്യം പരിഗണിച്ചത്. സൗകര്യങ്ങളുടെ അഭാവം മൂലം ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രയാസമുണ്ടെന്ന് ഒമാൻ വ്യക്തമാക്കി.
ലോകകപ്പ് മത്സരങ്ങൾ നടത്താൻ ചുരുങ്ങിയത് 40,000 ആളുകളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം വേണമെന്നാണ് ഫിഫയുടെ നിബന്ധന. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന് നിലവിൽ 34,000 ആളെ ഉൾക്കൊള്ളാൻ മാത്രമാണ് ശേഷിയുള്ളത്. ലോകകപ്പ് ആതിഥേയത്വത്തിനെതിരെ കുവൈത്തിലും രാഷ്ട്രീയ എതിർപ്പുകളുണ്ട്. ഇതെല്ലാം പരിഗണിച്ച് 32 ടീമുകളെ വെച്ച് ഖത്തറിൽ മാത്രമായി ലോകകപ്പ് നടത്തുകയെന്ന തീരുമാനത്തിലേക്ക് ഫിഫ എത്തിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
