എ.ടി.എം തട്ടിപ്പ്: ആഗോള റാക്കറ്റിലെ കണ്ണിയെന്ന് പിടിയിലായ റുമേനിയക്കാരൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ എ.ടി.എം തട്ടിപ്പിന് ശ്രമിച്ച് പിടിയിലായ റുമേനിയൻ പൗരൻ താൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആഗോള ശൃംഖലയിലെ കണ്ണിയാണെന്ന് സമ്മതിച്ചു. തദ്ദേശീയ ബാങ്കിെൻറ എ.ടി.എം മെഷീനിൽ മൈക്രോ ചിപ്പ് സ്ഥാപിച്ച് ഉപഭോക്താക്കളുടെ വിവരം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ വ്യാഴാഴ്ച കുവൈത്തിലെത്തിയ ഇയാൾ ഇൗ ആഴ്ച ദൗത്യം പൂർത്തിയാക്കി മടങ്ങാനായിരുന്നു ലക്ഷ്യമിട്ടത്.
വിവിധ ബാങ്കുകളുടെ എ.ടി.എം യന്ത്രത്തിൽ ഇത്തരത്തിൽ കാമറ ഉപകരണം സ്ഥാപിച്ച് ഉപഭോക്താക്കളുടെ പാസ്വേഡ് അടക്കം വിവരങ്ങൾ ചോർത്തി തട്ടിപ്പിന് അരങ്ങൊരുക്കുന്നതിനിടെയാണ് പിടിയിലായത്. തന്ത്രം വിജയിക്കുകയായിരുന്നെങ്കിൽ മിനിറ്റുകൾക്കകം ഉപഭോക്താക്കളുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ഇൗ ലോബിക്ക് കഴിയുമായിരുന്നു. ഇൻറർനെറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വലിയ ശൃംഖലയുടെ ഭാഗമാണ് താനെന്ന് ഇയാൾ പൊലീസിെൻറ ചോദ്യംചെയ്യലിൽ സമ്മതിച്ചു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
