കുവൈത്ത് ഭക്ഷ്യബാങ്ക് യു.എ.ഇയുമായി കരാറിലെത്തി
text_fieldsകുവൈത്ത് സിറ്റി: ലോകത്തുടനീളം പട്ടിണി നിർമാജനം ലക്ഷ്യം വെച്ച് കുവൈത്ത് ഫുഡ് ആൻഡ് റി ലീഫ് ബാങ്ക് യു.എ.ഇ ഫുഡ് ബാങ്കുമായി കരാറിലൊപ്പിട്ടു. ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് ത ടഞ്ഞ് അവ കുവൈത്തിനകത്തും പുറത്തും വിതരണം ചെയ്യാനും കരാർ സഹായകമാകുമെന്ന് ഞായറാഴ ്ച നടത്തിയ പ്രസ്താവനയിൽ കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ മിശ്അൽ അൽ- അൻസാരി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലും ഇസ്ലാമിക ലോകത്തും ഭക്ഷ്യ ബാങ്കുകൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ ഫുഡ് ബാങ്കുകളുടെ ഉദ്ഘാടന ഭാഗമായി കുവൈത്ത് ഫുഡ് ബാങ്ക് പ്രതിനിധികൾ നടത്തിയ യു.എ.ഇ സന്ദർശനത്തിലാണ് കരാറിൽ ഒപ്പിട്ടത്. ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് കുറക്കാനും അവ ആവശ്യക്കാരിലേക്കെത്തിക്കുന്നതിനും പ്രവർത്തിക്കുന്ന യു.എ.ഇ ഫുഡ് ബാങ്കിനെ കുവൈത്ത് പ്രതിനിധികൾ പ്രശംസിച്ചു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിൽ അന്തർദേശീയ നിലവാരം പുലർത്തുന്ന കുവൈത്ത് ഫുഡ് ബാങ്ക് മികച്ച ദുരിതാശ്വാസ സംഘടനകളിൽ ഒന്നാണെന്ന് മിശ്അൽ അൽ- അൻസാരി അവകാശപ്പെട്ടു.
ജനങ്ങളുടെ ആരോഗ്യനിലയും സുരക്ഷയും പരിഗണിച്ച് പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെയും ഭക്ഷ്യബാങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പട്ടിണിയില്ലാത്ത ഒരു ലോകം തീർക്കാൻ ലക്ഷ്യമിട്ട് അന്തർദേശീയ ഫുഡ് ബാങ്കുകളുമായി ബന്ധം സ്ഥാപിക്കാൻ ഇസ്ലാമിക ലോകത്തെ മറ്റു ഫുഡ് ബാങ്കുകളുമൊന്നിച്ച് പ്രവർത്തിക്കുകയാണിപ്പോൾ കുവൈത്ത് ഫുഡ് ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
