25 വർഷം സർവിസുള്ളവർ വിരലടയാളം പതിക്കേണ്ട
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സർവിസുകളിൽ 25 വർഷം പൂർത്തിയാക്കിയവർ ജോലിക്ക് വരുമ്പോഴും പോകുമ്പോഴും വിരലടയാളം പതിക്കേണ്ടതില്ലെന്ന നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിലാവും.ഉന്നത സിവിൽ സർവിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഈ നിയമത്തിെൻറ ആനുകൂല്യം ലഭിക്കുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം രാജ്യത്തെ മൊത്തം ഉദ്യോഗസ്ഥരുടെ 10 ശതമാനം മാത്രമേ വരൂവെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ വകുപ്പുകളിലെ ജീവനക്കാരായ ഇവർക്ക് ഒക്ടോബർ ഒന്ന് മുതൽ രാവിലെ ജോലിക്ക് വരുന്ന സമയവും ഉച്ചക്ക് ജോലി കഴിഞ്ഞ് പോകുമ്പോഴും മറ്റ് ഉദ്യോഗസ്ഥരെപോലെ ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാളം പതിക്കേണ്ടതില്ല. മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഉപദേശ നിർദേശങ്ങൾ തേടിയ ശേഷമാണ് സിവിൽ സർവിസ് കമീഷൻ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. ഇതോടൊപ്പം ചില പ്രധാന തസ്തികയിലുള്ളവർക്ക് വിരലടയാളം പതിക്കുന്നതിൽ ഇളവ് നൽകാൻ അനുശാസിക്കുന്ന മുൻ ഉത്തരവ് റദ്ദാക്കിയിട്ടുമുണ്ട്.
ഡിപ്പാർട്മെൻറ് ഡയറക്ടർമാർ, അസിസ്റ്റൻറ് ഡയറക്ടർമാർ, സൂപ്പർവൈസർമാർ തുടങ്ങിയ തസ്തികയിലുള്ളർ വിരലടയാളം പതിക്കേണ്ടതില്ലെന്ന നിയമമായിരുന്നു നേരത്തെയുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം 25 വർഷം സർവിസില്ലാത്ത എല്ലാ സർക്കാർ ജീവനക്കാരും എത്ര ഉയർന്ന തസ്തികയിലുള്ളവരായാലും വിരലടയാളം പതിക്കേണ്ടി
വരും. നീണ്ടകാലം രാജ്യത്തിനുവേണ്ടി സ്തുത്യർഹമായ സേവനം ചെയ്തവർ എന്ന നിലക്കാണ് 25 വർഷം കഴിഞ്ഞവർക്ക് ഇൗ ആനുകൂല്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
