കുവൈത്തി സ്ത്രീകളുടെ മക്കൾക്ക് ജോലി : സെപ്റ്റംബർ മുതൽ അപേക്ഷ സ്വീകരിക്കും
text_fieldsകുവൈത്ത് സിറ്റി: വിദേശ ഭർത്താക്കന്മാരിലൂടെ കുവൈത്തി സ്ത്രീകൾക്കുണ്ടായ മക്കൾക്ക് സർക്കാർ മേഖലകളിൽ ജോലി നൽകാൻ ധാരണയായതായി റിപ്പോർട്ട്. ഈ വിഭാഗം ഉദ്യോഗാർഥികളിൽനിന്ന് അടുത്ത സെപ്റ്റംബർ മുതൽ ജോലിക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് സിവിൽ സർവിസ് കമീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. ബിദൂനി പുരുഷന്മാർ വിവാഹം കഴിച്ച സ്വദേശി സ്ത്രീകളുടെ മക്കളെയും ഈ ആനുകൂല്യത്തിന് പരിഗണിക്കും.
ഉദ്യോഗാർഥികളുടെ രജിസ്േട്രഷൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. യൂനിവേഴ്സിറ്റി ബിരുദമോ ഡിപ്ലോമയോ ഉള്ള മക്കളെയായിരിക്കും രജിസ്ട്രേഷന് ആദ്യം പരിഗണിക്കുക. അതു കഴിഞ്ഞ് ഓരോ വിഷയത്തിലും നേടിയ ഗ്രേഡ് നോക്കിയായിരിക്കും സർക്കാർ സർവിസുകളിൽ നിയമനത്തിന് പരിഗണിക്കുക. ഇതിെൻറ തുടർനപടികൾ ആലോചിക്കുന്നതിന് അടുത്തയാഴ്ച സിവിൽ സർവിസ് കമീഷെൻറയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും യോഗം ചേരുന്നുണ്ട്.
പാർലമെൻറിലെ മനുഷ്യാവകാശ സമിതിയുടെയും മറ്റും ഏറെ നാളത്തെ ആവശ്യപ്രകാരമാണ് വിദേശികളെ വിവാഹം കഴിച്ചതിലൂടെ സ്വദേശി സ്ത്രീകൾക്കുണ്ടായ മക്കൾക്ക് സർക്കാർ തസ്തികകളിൽ നിയമനം നൽകുന്നത്. അതേസമയം, സർക്കാർ മേഖലയിലേക്ക് ഈ വിഭാഗത്തെയും പരിഗണിക്കാനുള്ള തീരുമാനം നടപ്പാകുന്നതോടെ നിലവിൽ വിവിധ വകുപ്പുകളിലുള്ള കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
